< Back
Football
Bournemouth beat Liverpool, Philip Billing of Bournemouth

Philip Billing of Bournemouth

Football

സലാഹ് പെനാൽറ്റി പാഴാക്കി; ലിവർപൂളിനെ അട്ടിമറിച്ച് ബോൺമത്ത്

Sports Desk
|
11 March 2023 8:18 PM IST

കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളിന് തോൽപ്പിച്ച് കരുത്തു കാട്ടിയ ലിവർപൂളിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബോൺമത്ത് ജയം നേടിയത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനെ അട്ടിമറിച്ച് ബോൺമത്ത്. സ്വന്തം തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബോൺമത്ത് ജയം നേടിയത്. ഗോൾ വഴങ്ങിയ ശേഷം ലഭിച്ച പെനാൽറ്റി സൂപ്പർ താരം മുഹമ്മദ് സലാഹ് പാഴാക്കിയത് ലിവർപൂളിന് തിരിച്ചടിയായി.

കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളിന് തോൽപ്പിച്ച് കരുത്തു കാട്ടിയ ലിവർപൂളിനെ ഞെട്ടിച്ച് 28ാം മിനുട്ടിൽ ഫിലിപ് ബില്ലിംഗാണ് ഗോൾ നേടിയത്. മത്സരത്തിൽ ആതിഥേയരുടെ ഏക ഷോട്ട് ഓൺ ടാർഗറ്റ് ഇതായിരുന്നു.

രണ്ടാം പകുതിയിൽ ബോൺമത്ത് ബോക്‌സിൽ വെച്ച് അവരുടെ താരം ആദം സ്മിത്തിന്റെ കയ്യിൽ പന്ത് തൊട്ടപ്പോഴാണ് ലിവർപൂളിന് അനുകൂല പെനൽറ്റി ലഭിച്ചത്. ഇതിന് മുമ്പ് ഈ ഗ്രൗണ്ടിൽ കളിച്ചപ്പോഴെല്ലാം ഗോൾ നേടിയ സൂപ്പർ താരം മുഹമ്മദ് സലാഹിന് പക്ഷേ ഇത്തവണ പിഴച്ചു. ഗോൾ കീപ്പർ എതിർ ദിശയിലേക്ക് ചാടിയെങ്കിലും സലാഹിന്റെ കിക്ക് വലതു പോസ്റ്റിനു പുറത്തേക്ക് പോയി.

ഇന്നത്തെ പരാജയത്തോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന ലിവർപൂൾ അഞ്ചാമതായി. ടോട്ടനമാണ് നാലാമതെത്തിയത്. ടോട്ടനത്തിന് 45ഉം ലിവർപൂളിന് 42ഉം പോയിൻറാണുള്ളത്. 63 പോയിൻറുമായി ആഴ്‌സണലാണ് ഒന്നാമത്. 58 പോയിൻറുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും 49 പോയിൻറുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമതുമുണ്ട്.

Bournemouth beat Liverpool

Similar Posts