< Back
Football
അജയ്യം ബ്രസീല്‍; പെറുവിനെ രണ്ട് ഗോളിന് തകര്‍ത്തു
Football

അജയ്യം ബ്രസീല്‍; പെറുവിനെ രണ്ട് ഗോളിന് തകര്‍ത്തു

Web Desk
|
10 Sept 2021 8:37 AM IST

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബ്രസീലിന്‍റെ മുന്നേറ്റം

ലോകകപ്പ് യോഗ്യത മത്സരത്തില്‍ പെറുവിനെതിരെ ബ്രസീലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്‍റെ വിജയം. എവര്‍ടണ്‍ റിബേറിയോ, നെയ്മര്‍ എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്.

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബ്രസീലിന്‍റെ മുന്നേറ്റം. പതിനാലാം മിനിറ്റില്‍ എവര്‍ടണ്‍ റിബേറിയോ ബ്രസീലിനായി ഗോള്‍ വല കുലുക്കിയപ്പോള്‍ നാല്‍പ്പതാം മിനിറ്റില്‍ നെയ്മറും ഗോള്‍ നേടി. പന്തടക്കത്തിലും പാസുകളുടെ കാര്യത്തിലും ബ്രസീല്‍ തന്നെയാണ് മുന്നില്‍. എങ്കിലും പെറു മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിച്ചു.

Related Tags :
Similar Posts