< Back
Football
ലോകകപ്പ് യോഗ്യത; ബ്രസീല്‍ - അര്‍ജന്‍റീന ഗ്ലാമര്‍ പോരാട്ടം ഇന്ന്
Football

ലോകകപ്പ് യോഗ്യത; ബ്രസീല്‍ - അര്‍ജന്‍റീന ഗ്ലാമര്‍ പോരാട്ടം ഇന്ന്

Web Desk
|
5 Sept 2021 9:43 AM IST

21 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് അജയ്യരായി തുടരുന്ന കാനറികള്‍ക്ക് പിറകെ 15 പോയിന്‍റുമായി അര്‍ജന്‍റീനയുമുണ്ട്

കോപ്പ അമേരിക്ക ഫൈനലിലെ പരാജയത്തിന് കണക്ക് ചോദിക്കാന്‍ ബ്രസീല്‍ അര്‍ജന്‍റീനക്കെതിരെ ഇന്നിറങ്ങും. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇരു ടീമുകളും മുന്നേറുന്നത്. നാല് ജയവും മൂന്ന് സമനിലയും അര്‍ജന്‍റീന പിടിച്ചപ്പോള്‍ തോല്‍വിയറിയാതെയാണ് ബ്രസീലിന്‍റെ തേരോട്ടം. എ​ക്വ​ഡോ​ർ-​ചി​ലി, ഉ​റു​ഗ്വാ​യ്​-​ബൊ​ളീ​വി​യ, പ​ര​ഗ്വെ-​കൊ​ളം​ബി​യ, പെറു-വേനിസ്വേല മത്സരങ്ങളും ഇന്നുണ്ട്.

21 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് അജയ്യരായി തുടരുന്ന കാനറികള്‍ക്ക് പിറകെ 15 പോയിന്‍റുമായി അര്‍ജന്‍റീനയുമുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പ്രീമിയര്‍ ലീഗ് താരങ്ങളില്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്. എങ്കിലും നെയ്മര്‍, കസിമീറോ, ഡാനി ആല്‍വെസ്, ബര്‍ബോസ എന്നിവരുടെ കരുത്തില്‍ മെസിപ്പടയെ പിടിച്ചുകെട്ടാനാവുമെന്ന വിശ്വാസത്തിലാണ് കാനറികള്‍. ഇന്ത്യന്‍ സമയം രാത്രി 12:30നാണ് മത്സരം.

Similar Posts