< Back
Football
നെയ്മർ ഗോളടിച്ചു; ജപ്പാനെ കീഴടക്കി ബ്രസീൽ
Football

നെയ്മർ ഗോളടിച്ചു; ജപ്പാനെ കീഴടക്കി ബ്രസീൽ

Web Desk
|
6 Jun 2022 6:09 PM IST

സൂപ്പർതാരം നെയ്മറാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്

ടോക്കിയോ: സൗഹൃദ മത്സരത്തിൽ ജപ്പാനെ തോൽപ്പിച്ച് കാനറികൾ. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ ജപ്പാനെ കീഴടക്കിയത്. സൂപ്പർതാരം നെയ്മറാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. റിച്ചാലിസണെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നെയ്മർ അനായാസം വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിൽ ബ്രസീലിന്റെ ആധിപത്യമായിരുന്നു. 21 ഷോട്ടുകളാണ് ബ്രസീൽ താരങ്ങൾ ജപ്പാൻ പോസ്റ്റിന് ലക്ഷ്യമാക്കി ഉതിർത്തത്. അതേസമയം, ജപ്പാന് ഏഴ് ഷോട്ടുകൾ മാത്രമാണ് ഉതിർക്കാൻ സാധിച്ചത്. ബോൾ കൈവശം വെക്കുന്നതിലും ചെറിയ മുൻതൂക്കം ബ്രസീലനായിരുന്നു.

അതേസമയം, ജൂൺ 2 ന് നടന്ന ദക്ഷിണ കൊറിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീൽ തകർപ്പൻ ജയം നേടിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കാനറിപ്പടയുടെ വിജയം. ബ്രസീലിനായി സൂപ്പർ താരം നെയ്മർ ഇരട്ടഗോൾ നേടി.

മത്സരത്തിൻറെ ഏഴാം മിനിറ്റിൽ റിച്ചാർലിസണാണ് ബ്രസീലിനായി ആദ്യം വല കുലുക്കിയത്. എന്നാൽ അരമണിക്കൂറിനുള്ളിൽ ഹ്വാങ് ഹുയി ജോ കൊറിയയെ ഒപ്പത്തിനൊപ്പമെത്തിച്ചു. 42ാം മിനിറ്റിൽ അലക്സാണ്ട്രോയെ പെനാൽട്ടി ബോക്സിൽ വീഴ്ത്തയതിന് കിട്ടിയ പെനാൽട്ടി നെയ്മർ വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ഒരിക്കൽ കൂടി കൊറിയൻ ഡിഫൻറർമാർ അലക്സാണ്ട്രോയെ പെനാൽട്ടി ബോക്സിൽ വീഴ്ത്തി. ഇതിന് ലഭിച്ച പെനാൽട്ടിയും നെയ്മർ വലയിലെത്തിച്ചു. 80ാം മിനിറ്റിൽ ഫിലിപ്പ് കുട്ടീഞ്ഞോയും കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഗബ്രിയേൽ ജീസസും വലകുലുക്കി കൊറിയൻ വധം പൂർണ്ണമാക്കി.

Related Tags :
Similar Posts