< Back
Football
CAF Nations Cup; India loses to Iran, 3-0
Football

കാഫ നേഷൻസ് കപ്പ്; ഇറാനെതിരെ ഇന്ത്യയ്ക്ക് തോൽവി, 3-0

Sports Desk
|
1 Sept 2025 8:02 PM IST

സെപ്തംബർ നാലിന് നടക്കുന്ന അടുത്ത മത്സരത്തിൽ അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ

ഫിസോർ(തജികിസ്താൻ): കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് ആദ്യ തോൽവി. കരുത്തരായ ഇറാനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് കീഴടങ്ങിയത്. ആദ്യ പകുതിയിൽ ഇറാനെ പിടിച്ചുകെട്ടിയ ഇന്ത്യ അവസാന അരമണിക്കൂറിലാണ് മൂന്ന് ഗോളുകളും വഴങ്ങിയത്. അമീർ ഹുസൈൻ(59), അലി അലിപൗർ(89), മെഹ്ദി തരീം(90+6) എന്നിവരാണ് വലകുലുക്കിയത്.

ആദ്യ മത്സരത്തിൽ ആതിഥേയരായ തജികിസ്താനെ കീഴടക്കിയ നീലപ്പട രണ്ടാം ജയം തേടിയാണ് ഇറങ്ങിയത്. ഇറാൻ ആക്രമണ ഫുട്‌ബോളിനെ പ്രതിരോധിച്ച് നിർത്തിയ ഇന്ത്യ, കൗണ്ടർ അറ്റാക്കിലൂടെ പലപ്പോഴും എതിർബോക്‌സിലേക്ക് ഇരമ്പിയെത്തി. മലയാളി താരങ്ങളായ ആഷിക് കുരുണിയനും ഉവൈസും തുടർച്ചയായ രണ്ടാം മാച്ചിലും ആദ്യഇലവനിൽ സ്ഥാനംപിടിച്ചു.

ആദ്യ പകുതിയിൽ ഒറ്റപ്പെട്ട നീക്കങ്ങളുമായി ആഷിക് കളംനിറഞ്ഞെങ്കിലും ഫിനിഷിങിലെത്തിക്കാനായില്ല. ഖാലിദ് ജമീൽ പരിശീലക ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. വ്യാഴാഴ്ച അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

Similar Posts