< Back
Football

Football
ചാമ്പ്യന്‍സ് ലീഗില്‍ റയലും പി.എസ്.ജി യും ഇന്ന് കളത്തില്‍
|15 Sept 2021 3:06 PM IST
റയലും ഇന്‍റര്‍മിലാനും നേര്‍ക്കുനേര്‍
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഫ്രഞ്ച് അധികായരായ പി.എസ്.ജിയും ഇന്ന് കളത്തില്‍. ഗ്രൂപ്പ് ഡി യില്‍ റയല്‍ മാഡ്രിഡ് സീരി.എ ചാമ്പ്യന്മാരായ ഇന്‍റര്‍മിലാനെയാണ് നേരിടുക. ഗ്രൂപ്പ് .എ യില്‍ പി.എസ്.ജി ബെല്‍ജിയന്‍ ക്ലബ്ബായ ക്ലബ്ബ് ബ്രൂഗെ യെ നേരിടും
മറ്റു പ്രധാന മല്‍സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ് എഫ്.സി പോർട്ടോയേയും ലിവര്‍പൂള്‍ എസി.മിലാനേയും മാഞ്ചസ്റ്റര്‍ സിറ്റി ആര്‍.ബി ലെപ്സിഗിനേയും നേരിടും