< Back
Football
ചാമ്പ്യന്‍സ് ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം
Football

ചാമ്പ്യന്‍സ് ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം

Web Desk
|
4 Nov 2021 7:07 AM IST

ലിവർപൂള്‍, മാഞ്ചസ്റ്റർ സിറ്റി, റയല്‍മാഡ്രിഡ് ടീമുകള്‍ക്ക് വിജയം

ചാമ്പ്യന്‍സ് ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. ലിവർപൂള്‍, മാഞ്ചസ്റ്റർ സിറ്റി, റയല്‍മാഡ്രിഡ് ടീമുകള്‍ വിജയിച്ചു. പിഎസ്ജിയെ ആർബി ലീപ്‍സിഷ് സമനിലയില്‍ തളച്ചു. ഗ്രൂപ്പ് ബിയില്‍ കരുത്തരുടെ പോരാട്ടത്തില്‍ അത്‍ലറ്റികോ മാഡ്രിഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ലിവർപൂള്‍ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഡീഗോ ജോട്ടയും സാഡിയോ മാനയുമായിരുന്നു സ്കോറർമാർ.

ഗ്രൂപ്പ് എയില്‍ ക്ലബ്ബ് ബ്രൂഹയെ നാല് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. ഇതേ ഗ്രൂപ്പില്‍ പിഎസ്ജിയെ ആർബി ലീപ്സിഷ് 2-2 ന് സമനിലയില്‍ തളച്ചു. ഗ്രൂപ്പ് ഡിയില്‍ നിന്ന് റയല്‍ മാഡ്രിഡും ഇന്റർമിലാനും ജയം കണ്ടു. ഗ്രൂപ്പ് സിയില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനെ അയാക്സ് ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു.

Similar Posts