< Back
Football
പിഎസ്ജിക്ക് എതിരാളി റയൽ, യുണൈറ്റഡ് അത്‌ലറ്റിക്കോയെ നേരിടും പുതുക്കിയ മത്സരക്രമം ഇങ്ങനെ
Football

പിഎസ്ജിക്ക് എതിരാളി റയൽ, യുണൈറ്റഡ് അത്‌ലറ്റിക്കോയെ നേരിടും പുതുക്കിയ മത്സരക്രമം ഇങ്ങനെ

Web Desk
|
13 Dec 2021 8:16 PM IST

നറുക്കെടുപ്പിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ വെച്ചതാണ് പിഴവിന് കാരണമായത്

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ മത്സരക്രമം പുറത്തുവന്നു. നേരത്തെ നടത്തിയ നറുക്കെടുപ്പിൽ സാങ്കേതിക പിഴവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും നറുക്കെടുപ്പ് നടത്തുകയായിരുന്നു. ഈ നറുക്കെടുപ്പ് അസാധുവായതായി യുവേഫ അറിയിച്ചിരുന്നു. നറുക്കെടുപ്പിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ വെച്ചതാണ് പിഴവിന് കാരണമായത്. നറുക്കെടുപ്പ് ഇന്നുതന്നെ വീണ്ടും നടത്തും.

പുതിയ മത്സരക്രമം പുറത്തുവന്നപ്പോൾ പിഎസ്ജി റയൽ മാഡ്രിഡിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളി അത്‌ലറ്റിക്കോ മാഡ്രിഡാണ്.

പുതുക്കിയ മത്സരക്രമം ഇങ്ങനെ

Salzburg v Bayern

Sporting v Manchester Ctiy

Benfica v Ajax

Chelsea v Lille

Atletico Madrid v Manchester United

Villarreal v juventus

Inter Milan v Liverpool

PSG v Real Madrid

Similar Posts