< Back
Football
ചെല്‍സിക്കൊപ്പം ചരിത്രം കുറിച്ച് എഡ്വേര്‍ഡ് മെന്‍ഡി
Football

ചെല്‍സിക്കൊപ്പം ചരിത്രം കുറിച്ച് എഡ്വേര്‍ഡ് മെന്‍ഡി

Web Desk
|
30 May 2021 7:32 PM IST

ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് മെൻഡി ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പറായത്

ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പറായി ചെൽസി ഗോൾ കീപ്പർ എഡ്വേര്‍ഡ് മെൻഡി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് മെൻഡി ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പറായത്. ചെല്‍സി പ്രതിരോധം പരീക്ഷിക്കപ്പെട്ടപ്പോഴെല്ലാം എഡ്വേര്‍ഡ് മെന്‍ഡി എന്ന സെനഗല്‍ താരം അവരുടെ രക്ഷയ്‌ക്കെത്തിയിരുന്നു.


ചാമ്പ്യൻസ് ലീഗിലെ ഗോൾഡൻ ഗ്ലോവ് പുരസ്കാരവും മെൻഡിക്ക് തന്നെയാണ്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ 12 മത്സരങ്ങളിൽ ചെൽസിക്ക് വേണ്ടി ഗോൾ വല കാത്ത മെൻഡി 3 ഗോൾ മാത്രമാണ് വഴങ്ങിയത്. ഇതിൽ 9 ക്ലീൻഷീറ്റും സ്വന്തമാക്കാൻ മെൻഡിക്കായി. ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ സീസണില്‍ ഒരു ഗോള്‍കീപ്പറുടെ എറ്റവും മികച്ച പ്രകടനമെന്ന നേട്ടവും മെന്‍ഡി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ചെല്‍സി മെന്‍ഡി എത്തുന്നത്.

Similar Posts