< Back
Football
ക്രിസ്, ക്രിസ്, ഐ ലവ് യു; റഷ്യയ്‌ക്കെതിരെ ഗോൾ നേടിയ ശേഷം ലുക്കാക്കു പറഞ്ഞത്
Football

'ക്രിസ്, ക്രിസ്, ഐ ലവ് യു'; റഷ്യയ്‌ക്കെതിരെ ഗോൾ നേടിയ ശേഷം ലുക്കാക്കു പറഞ്ഞത്

Sports Desk
|
13 Jun 2021 10:19 AM IST

ഇന്റർമിലാനിൽ ലുക്കാക്കുവിന്റെ സഹതാരമാണ് എറിക്‌സൺ

യൂറോ കപ്പിൽ റഷ്യയ്‌ക്കെതിരെ നേടിയ ആദ്യ ഗോൾ ക്രിസ്റ്റിയൻ എറിക്‌സണ് സമർപ്പിച്ച് ബെൽജിയം താരം റൊമേലു ലുക്കാക്കു. ഗോളടിച്ച ഉടൻ ക്യാമറയ്ക്കടുത്തേക്ക് വന്നാണ് ലുക്കാക്കു ഇന്‍റര്‍ മിലാനില്‍ തന്റെ സഹതാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 'ക്രിസ്, ക്രിസ്, ടെയ്ക് കെയർ, ഐ ലവ് യു' എന്നായിരുന്നു ലുക്കാക്കുവിന്റെ വാക്കുകൾ.

ഫിൻലാൻഡിന് എതിരെയുള്ള മത്സരത്തിലാണ് ഡെന്മാർക്ക് മിഡ്ഫീൽഡർ എറിക്‌സൺ ബോധരഹിതനായി വീണത്. കളിയുടെ നാൽപ്പതാം മിനിറ്റിലായിരുന്നു ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച സംഭവം. ആശുപത്രിയിലെത്തിച്ച എറിക്‌സൺ ആരോഗ്യനില വീണ്ടെടുത്തതായി ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

പിന്നീട് പുനഃരാരംഭിച്ച കളിയിൽ ഡെന്മാർക്ക് തോറ്റു. 59-ാം മിനിറ്റിൽ ജോയൽ പോജൻപാലോ നേടിയ ഏക ഗോളിനായിരുന്നു ഫിൻലാൻഡിന്റെ ജയം. റഷ്യയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബെൽജിയം ജയിച്ചത്. ലുക്കാക്കു ഇരട്ട ഗോളുകൾ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ തോമസ് മ്യൂനിയർ മറ്റൊരു ഗോൾ നേടി.

Similar Posts