< Back
Football
Benfica knocks out Bayern in Club World Cup; Chelsea wins, advances to pre-quarterfinals
Football

ക്ലബ് ലോകകപ്പിൽ ബയേണിനെ വീഴ്ത്തി ബെൻഫിക; ചെൽസിക്ക് ജയം, പ്രീക്വാർട്ടറിൽ

Sports Desk
|
25 Jun 2025 9:49 AM IST

പ്രീക്വാർട്ടറിൽ ചെൽസി ബെൻഫികയേയും ബയേൺ ഫ്‌ളമെംഗോയേയും നേരിടും

മയാമി: ക്ലബ് ലോകകപ്പിൽ ബയേൺ മ്യൂണികിനെ തോൽപിച്ച് ബെൻഫിക. എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗീസ് ക്ലബിന്റെ ജയം. 13ാം മിനിറ്റിൽ ആന്ദ്രെസ് ഷെൽഡറപ് ബെൻഫികക്കായി വലകുലുക്കി. പന്തടകത്തിലും ഷോട്ടുതിർക്കുന്നതിലും മുന്നിലാണെങ്കിലും ഫിനിഷിങിലെ പോരായ്മകൾ ജർമൻ ക്ലബിന് തിരിച്ചടിയായി.

മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ചെൽസി എസ്പരസ് ടുണീസിനെ തകർത്തു. ടോസൻ(45+3), ലിയാം ഡെലപ്(45+5), ടൈറിക് ജോർജ്(90+7) എന്നിവരാണ് ഗോൾ സ്‌കോറർമാർ. ബ്രസീലിയൻ ക്ലബ് ഫ്‌ളെമിംഗോ-ലോസ് ആഞ്ചലസ് എഫ്‌സി മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾവീതം നേടി. 84ാം മിനിറ്റിൽ ഡെന്നീസ് ബവുങ്ക ലോസ് ആഞ്ചലസിനായി ഗോൾ നേടിയപ്പോൾ രണ്ടുമിനിറ്റിനുള്ളിൽ ഫ്‌ളെമിംഗോ തിരിച്ചടിച്ചു. 29ന് നടക്കുന്ന പ്രീക്വാർട്ടറിൽ ബെനഫികയാണ് ചെൽസിയുടെ എതിരാളികൾ. ഫ്‌ളെമിംഗോ ബയേൺ മ്യൂണികിനെ നേരിടും.

Similar Posts