< Back
Football
PSG make a great start to the Club World Cup; beat Atletico Madrid 4-0
Football

ക്ലബ് ലോകകപ്പിൽ തുടക്കം ഗംഭീരമാക്കി പിഎസ്ജി; അത്‌ലറ്റികോ മാഡ്രിഡിനെതിരെ ജയം, 4-0

Sports Desk
|
16 Jun 2025 9:50 AM IST

പോർട്ടോ-പാൽമറസ് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു

ലോസ് ആഞ്ചലസ്: ഫിഫ ക്ലബ്ബ് ലോകകപ്പിൽ വിജയത്തോടെ തുടങ്ങി പിഎസ്ജി. അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ചാംപ്യൻസ് ലീഗ് ജേതാക്കൾ വരവറിയിച്ചത്. ഫാബിയാൻ റൂയിസ്(19), വിറ്റീഞ്ഞ(40+1), സെന്നി മയുലു(87), ലീ കിങ് ഇൻ(90+7) എന്നിവരാണ് ഫ്രഞ്ച് ക്ലബിനായി ഗോൾ നേടിയത്. 78ാം മിനിറ്റിൽ പ്രതിരോധതാരം ക്ലെമെറ്റ് ലെംഗ്ലെറ്റ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത്‌പോയത് സ്പാനിഷ് ക്ലബിന് തിരിച്ചടിയായി.

തുടക്കം കളിയിൽ ആധിപത്യം പുലർത്തിയ പിഎസ്ജി ചാമ്പ്യൻസ് ലീഗിലെ അതേ ഫോം ക്ലബ് ലോകകപ്പിലും തുടരുകയായിരുന്നു. ഇന്റർമിലാനെതിരെ യുസിഎൽ ഫൈനൽ കളിച്ച സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്താതെയാണ് ലൂയിസ് എൻ റിക്വെ ടീമിനെ വിന്യസിച്ചത്.

ഗ്രൂപ്പ് എയിലെ പാൽമെറസ് പോർട്ടോ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. മറ്റൊരു മാച്ചിൽ ബൊറ്റഫോഗോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സീറ്റെൽ സൗണ്ടേഴ്‌സിനെ പരാജയപ്പെടുത്തി.

Similar Posts