< Back
Football
PSG won the Club World Cup with nine men; defeated Bayern by two goals
Football

ക്ലബ് ലോകകപ്പിൽ ഒൻപത് പേരുമായി പൊരുതി ജയിച്ച് പിഎസ്ജി; ബയേണിനെ തകർത്തത് രണ്ട് ഗോളിന്‌

Sports Desk
|
6 July 2025 12:02 AM IST

ഡുവോയും ഡെംബലെയുമാണ് ഫ്രഞ്ച് ക്ലബിനായി വലചലിപ്പിച്ചത്.

മയാമി: ക്ലബ് ലോകകപ്പിലെ ആവേശപോരാട്ടത്തിൽ ബയേൺ മ്യൂണികിനെ എതിരില്ലാത്ത രണ്ട്‌ഗോളിന് വീഴ്ത്തി പിഎസ്ജി സെമിയിൽ. രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവസാന മിനിറ്റുകളിൽ ഒൻപത് പേരുമായി പൊരുതിയാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. 78ാം മിനിറ്റിൽ കൗമാരതാരം ഡിസറേ ഡുവോയിലൂടെ ഫ്രഞ്ച് ക്ലബ് മുന്നിലെത്തി. 90+6ാം മിനിറ്റിൽ ഒൻമാൻ ഡെംബലയിലൂടെ രണ്ടാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെയാണ് പ്രധാന കിരീടം ലക്ഷ്യമിട്ട് പിഎസ്ജി മുന്നേറുന്നത്.

82ാം മിനിറ്റിൽ പിഎസ്ജിയുടെ വില്യൻ പാചോക്കും ഇഞ്ചുറി ടൈമിൽ ലൂക്കാസ് ഹെർണാണ്ടസിനും ചുവപ്പ്കാർഡ് ലഭിച്ചെങ്കിലും അവസരം മുതലെടുത്ത് ഗോൾ മടക്കാൻ ബയേണിനായില്ല. ആക്രമണ-പ്രത്യാക്രമണവുമായി രണ്ടു ടീമുകളും കളംനിറഞ്ഞതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. പിഎസ്ജിക്കായി ഡോണറൂമയും ബയേണിനായി മാനുവൽ ന്യൂയറും ഗോൾവലക്ക് മുന്നിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ അവസാന മിനിറ്റുകളിൽ അറ്റാക്കിന് മൂർച്ചകൂട്ടിയ ലൂയിസ് എൻറികെയുടെ സംഘം ന്യൂയർകോട്ട പൊളിച്ച് ഗോൾവല ഭേദിച്ചു.

Similar Posts