< Back
Football
ഇത് വരെ നേടിയതിൽ തൃപ്തനല്ല. പുതുവർഷം വഴിത്തിരിവാകട്ടെ ; ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
Football

"ഇത് വരെ നേടിയതിൽ തൃപ്തനല്ല. പുതുവർഷം വഴിത്തിരിവാകട്ടെ" ; ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Sports Desk
|
1 Jan 2022 5:28 PM IST

"ഓൾട്രാഫോഡിലേക്കുള്ള എന്റെ മടക്കം കരിയറിലെ ഏറ്റവും മഹത്തായ മുഹൂർത്തങ്ങളിലൊന്നാണ്"

ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്‌ററ്യാനോ റൊണാൾഡോ. മാഞ്ചസ്റ്ററിനൊപ്പം ഇതുവരെയുള്ള പ്രകടനത്തിൽ താൻ തൃപ്തനല്ലെന്നും പുതുവർഷം വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.

'2021 അവസാനിക്കുകയാണ്. പോയ വര്‍ഷം എല്ലാ മത്സരങ്ങളിൽ നിന്നുമായി 47 ഗോളുകൾ നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് വ്യത്യസ്ത ക്ലബ്ബുകൾ. അഞ്ച് വ്യത്യസ്ത പരിശീലകർ. യുവന്റസിനൊപ്പം ഇറ്റാലിയൻ കപ്പും സൂപ്പർ കപ്പും നേടിയതിനൊപ്പം സീരി എ ടോപ് സ്‌കോററാവാൻ കഴിഞ്ഞതും അഭിമാനകരമായ നേട്ടമാണ്.ഒപ്പം പോർച്ചുഗലിനൊപ്പം യൂറോ കപ്പിന്റെ ടോപ് സ്‌കോററാവാനും കഴിഞ്ഞു.

ഓൾട്രാഫോഡിലേക്കുള്ള എന്റെ മടക്കം കരിയറിലെ ഏറ്റവും മഹത്തായ മുഹൂർത്തങ്ങളിലൊന്നാണ്. എന്നാൽ മാഞ്ചസ്റ്ററിനൊപ്പം ഞാൻ ഇത് വരെ നേടിയതിൽ തൃപ്തനല്ല. ടീമിൽ ആരും തൃപ്തനല്ല എന്ന് എനിക്കുറപ്പാണ്. ഇനിയുമൊരുപാട് കഠിനാധ്വാനം ചെയ്യാനുണ്ട്. ഇപ്പോള്‍ നൽകുന്നതിനേക്കാൾ മികച്ചത് ടീമിന് നൽകണമെന്നാണ് ആഗ്രഹം. പുതുവർഷം വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ഈ ക്ലബ്ബിനെ ആകാശത്തോളം ഉയരത്തിൽ എത്തിക്കണം. പുതുവത്സരാശംസകൾ'. ക്രിസ്റ്റ്ര്യാനോ കുറിച്ചു.

Similar Posts