< Back
Football
ലിവര്‍പൂളിനെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്രിസ്റ്റ്യാനോ
Football

ലിവര്‍പൂളിനെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്രിസ്റ്റ്യാനോ

Sports Desk
|
26 Oct 2021 9:33 AM IST

തോല്‍വിയെത്തുടര്‍ന്ന് പരിശീലകനായ ഒലെ ഗണ്ണർ സോള്‍ഷ്യാറിന് നേരെ സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം

ലിവര്‍പൂളിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. തോല്‍വിയെത്തുടര്‍ന്ന് പരിശീലകനായ ഒലെ ഗണ്ണർ സോള്‍ഷ്യാറിന് നേരെ സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ബദ്ധവൈരികളായ ലിവർപൂളിനോട് കനത്ത തോല്‍വിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടത്.

തോല്‍വിയോടെ സോള്‍ഷ്യാറിനെ മാറ്റണമെന്ന മുറവിളികള്‍ ആരാധകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നത്.

'ചിലപ്പോൾ കളിയുടെ ഫലം നമ്മളുദ്ധ്യേശിച്ചത് പോലെയാവില്ല. എപ്പോഴും പോരാട്ടങ്ങള്‍ ഫലം കാണണമെന്നില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞങ്ങള്‍ കളിക്കാര്‍ക്കാണ്. ഇതിന്‍റെ പേരില്‍ മറ്റൊരാള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ല. ഇപ്പോഴും മാഞ്ചസ്റ്റർ ആരാധകർ അവരുടെ ഉറച്ച പിന്തുണയുമായി ടീമിനൊപ്പം തന്നെയുണ്ട്. ഇതിനേക്കാൾ മികച്ചത് അവർക്ക് നൽകാനാവണം' ക്രിസ്റ്റ്യാനോ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ തുടർച്ചയായ നാലാം തോല്‍വിയാണിത്. മത്സരത്തില്‍ ആദ്യാവസാനം മൈതാനത്തുണ്ടായിരുന്ന റൊണാള്‍ഡോക്ക് സ്കോര്‍ ചെയ്യാനായിരുന്നില്ല. കളിക്കിടയില്‍ സംയമനം കൈവിട്ട റൊണാള്‍ഡോക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു.

Similar Posts