< Back
Football
അൽ നസ്‌റിനായി അഞ്ച് കിരീടങ്ങൾ നേടിയിട്ടെ ഫുട്‌ബോളിൽ നിന്ന് വിരമിക്കൂ; ക്രിസ്റ്റ്യാനൊ റൊണാൾഡോ
Football

അൽ നസ്‌റിനായി അഞ്ച് കിരീടങ്ങൾ നേടിയിട്ടെ ഫുട്‌ബോളിൽ നിന്ന് വിരമിക്കൂ; ക്രിസ്റ്റ്യാനൊ റൊണാൾഡോ

Web Desk
|
11 Dec 2023 9:25 PM IST

ഡിസംബർ 8ന് സൗദി പ്രോ ലീഗിൽ, അൽ റിയാദിനെതിരായ മത്സരം പൂർത്തിയാകുമ്പോൾ റൊണാൾഡോയുടെ പ്രൊഫഷണൽ കരിയറിൽ എഴുതിയത് 1200ാമത്തെ മത്സരം.

റിയാദ്: ആരാധകരെ ആവേശത്തിലാക്കുന്ന ഉറപ്പുമായി സൂപ്പർതാരം ക്രിസ്റ്റ്യനൊ റൊണാൾഡോ. അൽ നസ്‌റിന് ചുരുങ്ങിയത് അഞ്ച് കിരീടമെങ്കിലും നേടിക്കൊടുക്കാതെ വിരമിക്കില്ലെന്നാണ് താരം വ്യക്തമാക്കിയത്.

പ്രായം 38 ആയെങ്കിലും 25കാരന്റെ ഫിറ്റ്‌നസാണ് റൊണാൾഡോക്ക്. മറ്റൊരു ഫുട്‌ബോളർക്കും അവകാശപ്പെടാനില്ലാത്ത വിധം കായികക്ഷമത താത്തിനുണ്ട്. ഡിസംബർ 8ന് സൗദി പ്രോ ലീഗിൽ, അൽ റിയാദിനെതിരായ മത്സരം പൂർത്തിയാകുമ്പോൾ റൊണാൾഡോയുടെ പ്രൊഫഷണൽ കരിയറിൽ എഴുതിയത് 1200ാമത്തെ മത്സരം. ഇതിൽ ഏറിയ പങ്കും റയൽ മാഡ്രിഡിന് വേണ്ടിയാണ്.

2023 ജനുവരിയിൽ അൽ നസ്‌റിൽ എത്തിയതിന് ശേഷം ടീമിനായി 46 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഓഗസ്റ്റിൽ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് നേടിയാണ് പ്രധാന നേട്ടം.

സീസണില്‍ മികച്ച ഫോമിലാണ് താരം. 15 മത്സരങ്ങളിൽ 16 ഗോളും എട്ട് അസിസ്റ്റും ഇതുവരെ സി ആർ 7 നേടി. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമുള്ള താരമാണ് പോർച്ചുഗൽ സൂപ്പർ താരം. ടോപ് സ്‌കോറർ, ടോപ് അസിസ്റ്റ് പട്ടികകളിലും അദ്ദേഹം തന്നെയാണ് ഒന്നാം സ്ഥാനത്ത് എന്നതും ശ്രദ്ധേയം.

അൽ നസർ ആരാധകരെ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു,

" അൽ നസർ ക്ലബ്ബിനൊപ്പം ചുരുങ്ങിയത് അഞ്ച് കിരീടമെങ്കിലും നേടാതെ ഞാൻ വിരമിക്കില്ല. ലോകത്തിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മയാണ് അൽ നസറിലേത്. എന്റെ ജീവിത കാലത്ത് ഞാൻ ഈ ആരാധകരെ മറക്കില്ല". സി ആർ 7 പറഞ്ഞു.

അല്‍ നസര്‍ ആരാധകരെ ആവേശത്തിലാക്കി മറ്റൊരു കാര്യം കൂടി റൊണാള്‍ഡോ പറഞ്ഞു.

''നേരത്തെ സൗദി ക്ലബ്ബിൽ വരാതിരുന്നതിൽ വലിയ ഖേദമുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്, യൂറോപ്പിൽ ഞാൻ നൽകിയതിന്റെ ഇരട്ടി ഇവിടെ ഞാന്‍ നല്‍കും- റൊണാള്‍ഡോ വ്യക്തമാക്കി.

റൊണാള്‍ഡോ എത്തിയ ആദ്യ സീസണില്‍ സൗദി പ്രൊ ലീഗ് കിരീടത്തിൽ ടീമിനെ എത്തിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. 2023 - 2024 സീസണിലും സൗദി പ്രൊ ലീഗ് കിരീടം നസ്റിന് സ്വന്തമാക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലീഗിൽ 16 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 14 ജയവും രണ്ട് സമനിലയും ഉൾപ്പെടെ 44 പോയിന്റുമായി അൽ ഹിലാൽ എഫ് സിയാണ് ഒന്നാം സ്ഥാനത്ത് .

16 മത്സരങ്ങളിൽ 12 ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി 37 പോയിന്റുമായി അൽ നസർ രണ്ടാം സ്ഥാനത്താണ്. സീസണിലെ പകുതി മത്സരങ്ങൾക്ക് അരികെ നിൽക്കുമ്പോൾ ഏഴ് പോയിന്റിന്റെ വ്യത്യാസമാണ് ഇരു ടീമും തമ്മിലുള്ളത്.

Similar Posts