< Back
Football
കളി തീരും മുമ്പ് സ്റ്റേഡിയം വിട്ടു; റൊണാള്‍ഡോക്ക് കോച്ചിന്‍റെ രൂക്ഷവിമര്‍ശനം
Football

കളി തീരും മുമ്പ് സ്റ്റേഡിയം വിട്ടു; റൊണാള്‍ഡോക്ക് കോച്ചിന്‍റെ രൂക്ഷവിമര്‍ശനം

Web Desk
|
4 Aug 2022 8:19 AM IST

സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു റൊണാൾഡോ ഗ്രൗണ്ട് വിട്ടത്.

മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാൾഡോക്കെതിരെ രൂക്ഷ വിമർശനവുമായി പരിശീലകൻ എറിക്ക് ടെൻ ഹാഗ്. പ്രീ സീസണില്‍ നടന്ന ഒരു മത്സരത്തില്‍ കളി അവസാനിക്കും മുമ്പ് ഗ്രൌണ്ട് വിട്ടതാണ് കോച്ചിനെ ചൊടിപ്പിച്ചത്. റയല്‍ വല്ലക്കാനോക്കെതിരായ പ്രീ സീസണ്‍ മത്സരത്തിലാണ് ആദ്യ പകുതിക്ക് ശേഷം റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്. സംഭവം പിന്നീട് വലിയ വിവാദമായി. റൊണാൾഡോയുടെ പ്രവർത്തി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഒരു ടീമായാൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ടെൻ ഹാഗ് പ്രതികരിച്ചു.

"ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ ടീം അംഗങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഞങ്ങള്‍ ടീമിനുവേണ്ടി ഒരുമിച്ച് പോരാടുന്നവരാണ്. മത്സരം കഴിയുന്നത് വരെ എല്ലാവരും ടീമിന്‍റെ ഭാഗമായുണ്ടാവണം"- ടെന്‍ഹാഗ് പറഞ്ഞു

മത്സരത്തിൽ ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ കളിച്ചിരുന്നു. രണ്ടാം പകുതിയിലാണ് താരത്തെ കോച്ച് പിൻവലിച്ചത്. ഇതോടെ റൊണാൾഡോ മൈതാനം വിടുകയായിരുന്നു. ആരാധകർ ഇതിനെതിരെ അന്ന് തന്നെ രംഗത്ത് വന്നു.

ഈ സീസണിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുത്തിരുന്നു. എന്നാൽ താരത്തെ വിൽക്കാൻ താൽപര്യമില്ലെന്ന് കോച്ച് ടെൻഹാഗ് അറിയിച്ചിരുന്നു. ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ മത്സരങ്ങൾ പൂർത്തിയായി. ഓഗസ്്റ്റ് ഏഴിന് ബ്രൈട്ടണുമായാണ് പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ ആദ്യ മത്സരം



Similar Posts