< Back
Football
രാജസ്ഥാൻ യുണൈറ്റഡ് ഇറങ്ങുക ഒമ്പത് പേരുമായി: വിചിത്ര തീരുമാനവുമായി ഐലീഗ്
Football

രാജസ്ഥാൻ യുണൈറ്റഡ് ഇറങ്ങുക ഒമ്പത് പേരുമായി: വിചിത്ര തീരുമാനവുമായി ഐലീഗ്

Web Desk
|
26 Dec 2021 7:11 PM IST

ഞായറാഴ്ച വൈകീട്ട് പഞ്ചാബ് ഫുട്ബോള്‍ ക്ലബ്ബിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാനാണ് ഐലീഗിന്റെ വിചിത്ര തീരുമാനത്തില്‍ കുടുങ്ങിയത്.

ഐലീഗില്‍ അരങ്ങേറ്റക്കാരായ രാജസ്ഥാൻ യുണൈറ്റഡിന് ഇറങ്ങാനാവുക ഒമ്പത് പേരുമായി. ഞായറാഴ്ച വൈകീട്ട് പഞ്ചാബ് ഫുട്ബോള്‍ ക്ലബ്ബിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാനാണ് ഐലീഗിന്റെ വിചിത്ര തീരുമാനത്തില്‍ കുടുങ്ങിയത്. ഒക്ടോബറിൽ നടന്ന യോഗ്യതാ ടൂർണമെന്റ് വിജയിച്ചാണ് രാജസ്ഥാൻ യുണൈറ്റഡ് ഐലീഗിന് യോഗ്യത നേടിയത്.

എ.ഐ.എഫ്.എഫിന്റെ വിചിത്രമായ പ്ലയർ രജിസ്ട്രേഷൻ നിയമം ആണ് രാജസ്ഥാനെ കളിക്കാൻ ആളില്ലാത്ത അവസ്ഥയിൽ ആക്കിയിരിക്കുന്നത്. സെക്കൻഡ് ഡിവിഷൻ കഴിയുന്നതിന് മുമ്പ് തന്നെ പുതിയ സീസണായി താരങ്ങളെ രജിസ്റ്റർ ചെയ്യണമായിരുന്നു. സെക്കൻഡ് ഡിവിഷനായി സൈൻ ചെയ്ത താരങ്ങളെ റിലീസ് ചെയ്ത് കൊണ്ട് ഐ ലീഗിനായി ശക്തമായ ടീമിനെ ഒരുക്കാനായിരുന്നു രാജസ്ഥാന്റെ പദ്ധതി. പറഞ്ഞ സമയത്തിനുള്ളില്‍ രാജസ്ഥാന് ഇതിന് കഴിഞ്ഞില്ല.

ജനുവരിയിൽ മാത്രമെ രാജസ്ഥാന് അവർ സൈൻ ചെയ്ത താരങ്ങളെ ഇനി രജിസ്റ്റർ ചെയ്യാൻ ആവുകയുള്ളൂ. രജിസ്റ്റർ ചെയ്ത 9 താരങ്ങൾ മാത്രമെ ഉള്ളൂ എന്നതിനാൽ ഇന്നത്തെ മത്സരം മാറ്റിവെക്കാൻ രാജസ്ഥാൻ യുണൈറ്റഡ് ആവശ്യപ്പെട്ടെങ്കിലും എ.ഐ.എഫ്.എഫ് അംഗീകരിച്ചില്ല.

Related Tags :
Similar Posts