< Back
Football

Football
ഡ്യുറൻഡ് കപ്പ് : ഡയമണ്ട് ഹാർബർ എഫ്‌സി ഫൈനലിൽ
|20 Aug 2025 9:12 PM IST
കൊൽക്കത്ത : ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ഡ്യുറൻഡ് കപ്പ് ഫൈനലിൽ കടന്ന് ഡയമണ്ട് ഹാർബർ എഫ്‌സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീമിന്റെ ജയം.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 66 ആം മിനുട്ടിൽ സ്പാനിഷ് പ്രതിരോധ താരം കോർടസർ നേടിയ ഗോളിൽ ഡയമണ്ട് ഹാർബർ എഫ്‌സിയാണ് ആദ്യം ലീഡെടുത്തത്. തൊട്ടടുത്ത മിനുട്ടിൽ അൻവർ അലിയുടെ സുന്ദരൻ ഗോളിൽ ഈസ്റ്റ് ബംഗാൾ ഒപ്പം പിടിച്ചു. മുൻ ഈസ്റ്റ് ബംഗാൾ താരം ജോബി ജസ്റ്റിന്റെ വകയായിരുന്നു വിജയഗോൾ.
നിലവിലെ ചാമ്പ്യന്മാരായ നോർത്തീസ്റ്റ് യുണൈറ്റഡാണ് ഫൈനലിൽ ഡയമണ്ട് ഹാർബറിന്റെ എതിരാളികൾ. ആഗസ്റ്റ് 23 നാണ് ഫൈനൽ.