< Back
Football
ഡ്യൂറന്റ് കപ്പ്; ഗോകുലത്തിന് സമനിലയോടെ തുടക്കം
Football

ഡ്യൂറന്റ് കപ്പ്; ഗോകുലത്തിന് സമനിലയോടെ തുടക്കം

Web Desk
|
12 Sept 2021 5:37 PM IST

ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി

ഡ്യൂറന്റ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയ്ക്ക് സമനിലയോടെ തുടക്കം. ആര്‍മി റെഡാണ് ഗോകുലത്തെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി.

9ാം മിനുറ്റില്‍ റഹീമിന്റെ ഗോളിലൂടെ ഗോകുലമാണ് ആദ്യം മുന്നിലെത്തിയത്.എന്നാല്‍ 30ാം മിനുറ്റില്‍ ജെയിനും 40ാം മിനുറ്റില്‍ താപ്പയും ആര്‍മി റെഡിനായി വലകുലുക്കിയതോടെ ഗോകുലം ആദ്യ പകുതിയില്‍ പിന്നിലായിരുന്നു.

68ാം മിനുറ്റില്‍ ക്യാപ്റ്റന്‍ ഷരീഫ് അഹമ്മദാണ് ഗോകുലത്തിനായി സമനില ഗോള്‍ നേടിയത്. പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍. സെപ്തംബര്‍ 16 ന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. സെപ്തംബര്‍ 19ന് അസാം റൈഫിള്‍സിനെതിരെയാണ് ഗ്രൂപ്പിലെ ഗോകുലത്തിന്റെ അവസാന മത്സരം.

Similar Posts