< Back
Football

Football
ഡ്യൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ പൂട്ടി സുദേവ
|20 Aug 2022 8:19 AM IST
23ന് ഒഡീഷ എഫ് സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം
ഗുവാഹത്തി: ഡ്യൂറണ്ട് കപ്പിൽ ആദ്യ മത്സരത്തിൽ സുദേവ ഡൽഹിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില.. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിലെ 42ാം മിനിറ്റിൽ അജ്‌സാൽ മുഹമ്മദ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.
രണ്ട് മിനിറ്റിന് ശേഷം കുക്കിയുടെ ഗോളിലൂടെ സുദേവ എഫ് സി ഒപ്പമെത്തി. രണ്ടാം നിര ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പ് കളിക്കുന്നത്. 23ന് ഒഡീഷ എഫ് സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.