< Back
Football
എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശ പോരാട്ടം; ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് ചാമ്പ്യൻമാർ
Football

എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശ പോരാട്ടം; ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് ചാമ്പ്യൻമാർ

Web Desk
|
29 Jan 2024 10:05 AM IST

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു കിരീടം സ്വന്തമാക്കുന്നത്.

ഭുവനേശ്വര്‍: ഒഡീഷ എഫ്‌സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ചാമ്പ്യന്‍മാര്‍. എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു കിരീടം സ്വന്തമാക്കുന്നത്. നിശ്ചിത സമയത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഒടുവില്‍ മത്സരം എക്‌സ്ട്രാ ടൈമിലാണ് വിജയിയെ കണ്ടെത്തിയത്.

Similar Posts