< Back
Football
അവസരങ്ങൾ കിട്ടുന്നില്ല; ഹസാർഡ് റയൽ വിട്ടേക്കും
Football

അവസരങ്ങൾ കിട്ടുന്നില്ല; ഹസാർഡ് റയൽ വിട്ടേക്കും

Dibin Gopan
|
18 Jan 2022 8:45 PM IST

28 മില്യൺ യൂറോ ലഭിച്ചാലും റയൽ ഹസാർഡിനെ വിൽക്കാൻ തയ്യാറായേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ബെൽജിയം സൂപ്പർതാരം ഈഡൻ ഹസാർഡ് സ്‌പെയിൽ ക്ലബ്ബായ റയൽ മാഡ്രിഡ് വിടുമെന്ന് സൂചന.താരത്തെ വിൽക്കാൻ ക്ലബ്ബ് തയ്യാറാണെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് ക്ലബ്ബുകളായ ന്യൂകാസിൽ, എവർട്ടൻ എന്നിവർക്ക് പുറമെ താരത്തിന്റെ മുൻ ക്ലബ്ബായ ചെൽസിയും സൂപ്പർതാരത്തിനായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2019 ൽ റെക്കോഡ് തുക നൽകിയാണ് മാഡ്രിഡ് ബെൽജിയം സൂപ്പർ താരമായ ഹസാർഡിനെ വാങ്ങുന്നത്. എന്നാൽ ഫോമില്ലായ്മയും തുടർച്ചയായ പരിക്കുകളും കാരണം ഒരിക്കൽ പോലും തന്റെ പ്രതിഭ പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇതുവരെ ക്ലബ്ബിനായി 5 ഗോളുകൾ മാത്രമാണ് ഹസാർഡ് നേടിയത്.

28 മില്യൺ യൂറോ ലഭിച്ചാലും റയൽ ഹസാർഡിനെ വിൽക്കാൻ തയ്യാറായേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Similar Posts