Football
മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരുന്നു: ലിവര്‍പൂളിനെ തോല്‍പിച്ച് ആദ്യ ജയം
Football

മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരുന്നു: ലിവര്‍പൂളിനെ തോല്‍പിച്ച് ആദ്യ ജയം

Web Desk
|
23 Aug 2022 6:56 AM IST

ലിവർപുളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചു

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരുടെ പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ലിവർപുളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചു. ജേഡൻ സാഞ്ചോ, റാഷ്ഫോർഡ് എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. മുഹമ്മദ് സലാഹ് ലിവർപൂളിന് വേണ്ടി ഒരു ഗോൾ മടക്കി. ലീഗിൽ യുണൈറ്റഡിൻ്റെ ആദ്യ ജയമാണിത്.

രണ്ട് സമനിലയും ഒരു തോൽവിയും വഴങ്ങിയ ലിവർപൂൾ പട്ടികയിൽ പതിനാറാമതാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിൻ്റുള്ള യുണൈറ്റഡ് പതിനാലാം സ്ഥാനത്തും. ആദ്യ രണ്ട് മത്സരങ്ങളിൽ ഏറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കണം എന്ന് ഉറച്ചായിരുന്നു യുണൈറ്റഡ് ഇന്ന് കളത്തിൽ ഇറങ്ങിയത്

ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റതിനാല്‍ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയാണ് എറിക് ടെന്‍ ഹാഗ് യുണൈറ്റഡിനെ ഇറക്കിയത്. ആദ്യ ഇലവനില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും നായകന്‍ ഹാരി മഗ്വയറിനെയും നീക്കി. പകരം എലാന്‍ഗയെയും റാഫേല്‍ വരാനെയെയും ടീമിലുള്‍പ്പെടുത്തി. 4-2-3-1 എന്ന ശൈലിയിലാണ് യുണൈറ്റഡ് കളിച്ചത്. വരാനെ വന്നതോടെ ടീമിന്റെ പ്രതിരോധത്തിന് ശക്തി വന്നു.

Similar Posts