< Back
Football
അവസാന നിമിഷങ്ങളിൽ ബെൻസിമയുടെ ഇരട്ടഗോൾ; ലാലിഗയിൽ റയലിന് മൂന്നാം ജയം
Football

അവസാന നിമിഷങ്ങളിൽ ബെൻസിമയുടെ ഇരട്ടഗോൾ; ലാലിഗയിൽ റയലിന് മൂന്നാം ജയം

Web Desk
|
29 Aug 2022 7:53 AM IST

88, 99 മിനുട്ടുകളിൽ സൂപ്പർ താരം കരീം ബെൻസിമ നേടിയ ഇരട്ട ഗോളുകളിലാണ് റയൽ ജയിച്ചുകയറിയത്.

എവേ മത്സരത്തിൽ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്. 88, 99 മിനുട്ടുകളിൽ സൂപ്പർ താരം കരീം ബെൻസിമ നേടിയ ഇരട്ട ഗോളുകളിലാണ് റയൽ ജയിച്ചുകയറിയത്.

12-ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലൂടെ റയൽ മാഡ്രിഡ് ആണ് മുന്നിലെത്തിയത്. ചൗമനി നൽകിയ പാസിൽനിന്നായിരുന്നു വിനീഷ്യസിന്റെ ഗോൾ. ആദ്യ പകുതിയുടെ അവസാനത്തിൽ എസ്പാന്യോൾ തിരിച്ചടിച്ചു. 43-ാം മിനുട്ടിൽ ഹൊസേലു ആണ് സമനില ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ റയൽ പൊരുതിക്കളിച്ചെങ്കിലും ഗോൾ പിറന്നില്ല. ഒടുവിൽ 88-ാം മിനുട്ടിൽ ബെൻസിമ രക്ഷകനായി. വിനീഷ്യസിന്റെ ക്രോസിൽനിന്നായിരുന്നു ബെൻസിമയുടെ ഫിനിഷ്.

ഇതിന് പിന്നാലെ എസ്പാന്യോൾ ഗോൾ കീപ്പർ ലെകോംറ്റെ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ഫ്രീകിക്കിലൂടെയാണ് ബെൻസിമ രണ്ടാം ഗോൾ നേടിയത്. മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പത് പോയിന്റുമായി റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനത്താണ്. ബാഴ്‌സലോണയാണ് രണ്ടാമത്.

Similar Posts