< Back
Football
സ്റ്റെര്‍ലിങ് ഹീറോയായി; ക്രൊയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ട്
Football

സ്റ്റെര്‍ലിങ് ഹീറോയായി; ക്രൊയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ട്

Web Desk
|
13 Jun 2021 8:21 PM IST

ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിന് മുന്നിലേക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഫലം ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു

യൂറോ കപ്പ് ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ തറപറ്റിച്ചത്. ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിന് മുന്നിലേക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഫലം ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു.

ഗ്രൂപ്പ് ഡി യിലെ വാശിയേറിയ പോരാട്ടത്തിനാണ് ഇന്ന് ഫുട്ബോള്‍ ആരാധകര്‍ സാക്ഷിയായത്. തുടക്കത്തില്‍ത്തന്നെ ഇംഗ്ലണ്ടിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് ഗോളായി പരിണമിച്ചില്ല. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. എന്നാല്‍, അമ്പത്തിയേഴാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിന്‍റെ മികച്ച ഗോള്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് മേല്‍ക്കെ നേടിക്കൊടുത്തു.

എട്ട് തവണയാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും ഗോള്‍ വല കുലുക്കാന്‍ ശ്രമിച്ചത്. 51 ശതമാനം ക്രൊയേഷ്യ പന്ത് കയ്യടക്കിയപ്പോള്‍ 49 ശതമാനം ഇംഗ്ലണ്ടിന് ലഭിച്ചു. പാസ് അക്വിറസിയില്‍ ഇരു ടീമുകളു ഒപ്പത്തിനൊപ്പമായിരുന്നു. 83%. ചുരുക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം വാശിയേറിയ പോരാട്ടം കാഴ്ചവെച്ച മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം തങ്ങളുടെ പക്കലാക്കുകയായിരുന്നു.

Similar Posts