< Back
Football

Football
യൂറോപ്പ ലീഗ്; ഗലട്ടസാരയെ മറികടന്ന് ബാർസ ക്വാർട്ടറിൽ
|18 March 2022 6:36 AM IST
ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് ബാർസ ജയിച്ച് കയറിയത്
യൂറോപ്പ ലീഗിൽ ഗലട്ടസാരയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് ജയം. പ്രീക്വാർട്ടറിന്റെ രണ്ടാംപാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാർസയുടെ വിജയം.
ബാഴ്‌സയ്ക്ക് വേണ്ടി പെഡ്രിയും ഒബമയാങ്ങും ഗോൾ നേടി. മാർക്കോസ് ഡോ നാസിമിന്റോയാണ് ഗലട്ടസാരയുടെ ആശ്വാസ ഗോൾ നേടിയത്.
ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് ബാർസ ജയിച്ച് കയറിയത്.ആദ്യപാദ മത്സരത്തിൽ ഇരുവരും ഗോളൊന്നും നേടാതെ മത്സരം സമനില പാലിച്ചിരുന്നു.