< Back
Football
United-Tottenham Super Final in the Europa League today
Football

യൂറോപ്പ ലീഗിൽ ഇന്ന് യുണൈറ്റഡ്-ടോട്ടനം സൂപ്പർ ഫൈനൽ

Sports Desk
|
21 May 2025 6:24 PM IST

കിരീടം സ്വന്തമാക്കുന്ന ക്ലബിന് ചാമ്പ്യൻസ് ലീഗ് ബെർത്ത് ഉറപ്പിക്കാനാകും

ബിൽബാവോ: യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനം ഹോട്‌സ്പറും നേർക്കുനേർ. സ്‌പെയിനിലെ ബിൽബാവോ സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ് കലാശപോരാട്ടം. കിരീടം നേടുന്ന ടീമിന് അടുത്ത ചാമ്പ്യൻസ് ലീഗ് ബെർത്ത് ഉറപ്പിക്കാനാകും.


നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇരുടീമുകളും മോശം ഫോമിലാണ്. തരംതാഴ്ത്തൽ ബോർഡറിന് മുകളിലായി 17ാം സ്ഥാനത്താണ് ടോട്ടനം. ഒരു സ്ഥാനം മുകളിലാണ് യുണൈറ്റഡിന്റെ സ്ഥാനം. ഇതോടെ സീസണിൽ കിരീടമെന്ന സ്വപ്‌നമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ഒരുപതിറ്റാണ്ടിലേറെയായി ടോട്ടനത്തിന് മേജർ കിരീടമൊന്നും സ്വന്തമാക്കാനായില്ല. ഇരുപാദങ്ങളിലുമായി അത്‌ലറ്റിക് ബിൽബാവോയെ 7-1 തോൽപിച്ചാണ് ചുവന്ന ചെകുത്താൻമാർ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ബോഡോയെ 5-1 തോൽപിച്ചാണ് ടോട്ടനത്തിന്റെ കലാശപോരാട്ടത്തിലേക്കുള്ള വരവ്. പ്രീമിയർ ലീഗിൽ തുടരെ തോൽവി നേരിടുമ്പോഴും യൂറോപ്പയിൽ ഇംഗ്ലീഷ് ക്ലബുകൾ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. യുണൈറ്റഡ് പരിശീലക സ്ഥാനമേറ്റെടുത്ത റൂബൻ അമോറിം ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

Similar Posts