< Back
Football
ഐഎസ്എൽ ബോഡ്‌കാസ്റ്റിങ് റൈറ്റ്സ് ഫാൻകോഡിന്; സ്വന്തമാക്കിയത് വലിയ ലാഭത്തിൽ
Football

ഐഎസ്എൽ ബോഡ്‌കാസ്റ്റിങ് റൈറ്റ്സ് ഫാൻകോഡിന്; സ്വന്തമാക്കിയത് വലിയ ലാഭത്തിൽ

Sports Desk
|
2 Feb 2026 10:06 PM IST

ന്യൂ ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിലേക്കുള്ള ബ്രോഡ്‌കാസ്റ്റിങ് റൈറ്റ്സ് ജയിച്ച് ഫാൻകോഡ്. ബിഡ് സമർപ്പിച്ചിരുന്ന അഞ്ച് തൽപര കക്ഷികളെ മറികടന്നാണ് ഫാൻകോഡിന് റൈറ്റ്സ് നൽകിയത്. സ്വന്തമാക്കിയത് വലിയ ലാഭത്തിലെന്ന് റിപോർട്ടുകൾ. ഫെബ്രുവരി 14ന് തുടങ്ങാനിരിക്കുന്ന സീസന്റെ അവസാന ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് എഐഎഫ്എഫ്.

റിപ്പോർട്ടുകളനുസരിച്ച് 8.62 കോടിക്കാണ് ബ്രോഡ്‌കാസ്റ്റിങ് റൈറ്റ്സ് ഫാൻകോഡ് നേടിയത്. കഴിഞ്ഞ സീസണിലെ മൂല്യമായ 275 കോടിയിൽ നിന്ന് വലിയ ഇടിവാണ് ഐഎസ്എല്ലിന്റെ മീഡിയ റൈറ്റ്സിന് സംഭവിച്ചിരിക്കുന്നത്. ഇതോടെ വലിയ ലാഭം കയ്യിലാക്കാൻ ഫാൻകോഡിനായി. കഴിഞ്ഞ സീസൺ വരെ സ്പോർട്സ് 18 ചാനലുകളും ഏഷ്യാനെറ്റ് പ്ലസുമാണ് ഐഎസ്എല്ലിന്റെ തത്സമയ സംപ്രേഷണം നടത്തിയിരുന്നത് അതെ സമയം ലൈവ് സ്ട്രീമിങ് ജിയോ സിനമ ആപ്പിലൂടെയുമാണ് നടത്തിയിരുന്നത്.

ബ്രോഡ്‌കാസ്റ്റിങ് റൈറ്റ്സ് ഫാൻകോഡിനാണെങ്കിലും വേൾഡ് ഫീഡിന്റെ പ്രോഡക്‌ഷൻ കൊൽക്കത്ത കമ്പനിയായ കാലിഡോസ്കോപ് പ്രൊഡക്ഷൻ സർവീസിനാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 14നാണ് പുതിയ സീസന്റെ കിക്ക്‌ ഓഫ്. ആദ്യ മത്സരത്തിൽ കേരളം ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടും.

Similar Posts