< Back
Football
ലോകകപ്പ് യോഗ്യത; ചെക് റിപ്പബ്ലിക്കിനെ അട്ടിമറിച്ച് 136ാം റാങ്കിലുള്ള ഫറോ ഐലൻഡ്‌സ്
Football

ലോകകപ്പ് യോഗ്യത; ചെക് റിപ്പബ്ലിക്കിനെ അട്ടിമറിച്ച് 136ാം റാങ്കിലുള്ള ഫറോ ഐലൻഡ്‌സ്

Sports Desk
|
13 Oct 2025 7:37 PM IST

ലോക റാങ്കിങിൽ 136ാമതുള്ള ദ്വീപ് ടീം ആദ്യമായാണ് ലോകകപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിൽ നാലു മത്സരങ്ങളിൽ ജയം സ്വന്തമാക്കുന്നത്

ഗൂൻഡാഡലൂർ: ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച്ചരിത്രത്തിലെ ആദ്യമായി ലോകകപ്പ് യോഗ്യത സജീവമാക്കി ഫറോ ഐലൻഡ്‌സ്. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ തുടർച്ചയായ മൂന്നാം വിജയവുമായി ഗ്രൂപ്പിൽ മൂന്നം സ്ഥാനത്താണ് ഫറോ. ലോക റാങ്കിങിൽ 136ാമതുള്ള ദ്വീപ് ടീം ആദ്യമായാണ് ലോകകപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിൽ നാലു മത്സരങ്ങളിൽ ജയം സ്വന്തമാക്കുന്നത്. 55000 മാത്രമാണ് ഫറോയിലെ ജനസംഖ്യ.

മത്സരത്തിന്റെ 67 ാം മിനിറ്റിൽ ഹനൂസ് സോറെൻസെനിലൂടെ ഫറോയാണ് ലീഡ് നേടിയത്. ആഡം കരാബെക്കിലൂടെ 78 ാം മിനുട്ടിൽ ചെക്ക് റിപ്പബ്ലിക് തിരിച്ചടിച്ചെങ്കിലും മിനുട്ടുകൾക്കുള്ളിൽ മാർടിൻ അഗ്‌നാർസൺ ഫറോവയ്ക്കായി വിജയഗോൾ നേടി. ഇതോടെ ലോകകപ്പ് പ്രവേശനത്തിനായുള്ള ഗ്രൂപ്പിലെ മത്സരം ശക്തമാക്കുന്നതിന് ഫറോക്ക് സാധിച്ചു. വ്യാഴാഴ്ച്ച നടന്ന മത്സരത്തിൽ മോൺടനീഗ്രോയെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

ഫറോയുടെ ഏറ്റവും മികച്ച ലോകകപ്പ് യോഗ്യതാ പ്രകടനമാണിത്. ശരിയായ രീതിയിലുള്ള ഫുട്ബോൾ ഗ്രൗണ്ടോ പരിശീലന സംവിധാനമോ ഇല്ലാത്ത ടീമാണ് ഫറോ. അംഗീകൃതമായ ഗ്രാസ് പിച്ച് ഇല്ലാത്തതിനാൽ ഹോം ഗ്രൗണ്ട് സ്വീഡനിലേക്ക് മാറ്റിയിരുന്നു. ഷെറ്റ്ലാൻഡിനെതിരെ 1962 ലാണ് ഫറോ ആദ്യത്തെ എവേ മത്സരം കളിക്കുന്നത്. 1980 കളുടെ അവസാനത്തോടെ ഫിഫയിലും യുവേഫയിലും അംഗമായി.

ഒക്ടോബർ 14 നു ക്രൊയേഷ്യക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിക്കാനായി പ്ലേയോഫ് സ്ഥാനം ഉറപ്പിക്കാനാകും. ക്വാളിഫയറിൽ ഒറ്റ മത്സരങ്ങൾ പോലും തോൽക്കാതെയാണ് ക്രൊയേഷ്യയുടെ കുതിപ്പ്. ഇന്നലെ നടന്ന മത്സരത്തിൽ ജിബ്രാൾട്ടറിനെ 3-0 ന് പരാജയപ്പെടുത്തി ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യ ഒന്നാമതെത്തിയിരുന്നു

Similar Posts