< Back
Football
ഇഞ്ച്വറി ടൈമിലെ ഗോളിൽ സമനില പിടിച്ച് എഫ്.സി ഗോവ
Football

ഇഞ്ച്വറി ടൈമിലെ ഗോളിൽ സമനില പിടിച്ച് എഫ്.സി ഗോവ

Web Desk
|
1 Feb 2022 9:43 PM IST

26 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. ജംഷഡ്പൂർ എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു എഫ്.സി എന്നിവരാണ് ആദ്യ നാലിലുള്ള മറ്റു ടീമുകൾ.

എതിരില്ലാത്ത ഒരു ഗോളിന്റെ ജയം ആഘോഷിക്കാമെന്ന ഒഡീഷ എഫ്.സിയുടെ മോഹങ്ങളെ ഇഞ്ച്വറി ടൈമിൽ തകർത്ത് എഫ്.സി ഗോവ. മുഴുവൻ സമയവും കഴിഞ്ഞപ്പോൾ കളി(1-1) സമനിലയിൽ പിരിഞ്ഞു. 61ാം മിനുറ്റിൽ ജൊനാഥാസ് ഡി ജീസസ് ഒഡീഷയ്ക്കായി പെനൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ 90+4ാംമിനുറ്റിൽ അലക്‌സാണ്ടർ റൊമാരിയോയുടെ ഗോളിലൂടെ ഗോവ ഗോൾ മടക്കുകയായിരുന്നു.

ജയത്തോടെ പോയിന്റ് ടേബിളിൽ മുന്നേറാമെന്ന ഒഡീഷയുടെ പ്രതീക്ഷകളെക്കൂടെയാണ് ഗോവ തകർത്തത്. നിലവിൽ 18 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഗോവ. 15 പോയിന്റുമായി എഫ്.സി ഗോവ ഒമ്പതാം സ്ഥാനത്തും. 26 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. ജംഷഡ്പൂർ എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു എഫ്.സി എന്നിവരാണ് ആദ്യ നാലിലുള്ള മറ്റു ടീമുകൾ.

Related Tags :
Similar Posts