< Back
Football
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 വിന് യോഗ്യത നേടി എഫ്‌സി ഗോവ
Football

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 വിന് യോഗ്യത നേടി എഫ്‌സി ഗോവ

Sports Desk
|
13 Aug 2025 10:49 PM IST

ഫതോർഡ : ഒമാൻ ക്ലബ് അൽ സീബ് എഫ്‌സിയെ തകർത്ത് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് രണ്ടാം ഡിവിഷന് യോഗ്യത നേടി എഫ്‌സി ഗോവ. സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോവയുടെ ജയം.

ഡെജാൻ ഡ്രാസിച്ചും ഹാവിയർ സിവേറിയോയുമാണ് ഗോവക്കായി വലകുലുക്കിയത്. നാസ്സർ അൽ റവാഹിയുടെ വകയായിരുന്നു അൽ സീബിന്റെ ആശ്വാസ ഗോൾ. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്.



Similar Posts