Football
എഫ്സി ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്; ​േപ്ല ഓഫ് പ്രതീക്ഷകൾക്കും ഏതാണ്ട് അന്ത്യം
Football

എഫ്സി ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്; ​േപ്ല ഓഫ് പ്രതീക്ഷകൾക്കും ഏതാണ്ട് അന്ത്യം

Sports Desk
|
22 Feb 2025 9:51 PM IST

മഡ്ഗാവ്: ​േപ്ല ഓഫ് പ്രതീക്ഷകളുടെ നൂൽപ്പാലത്തിൽ എഫ്.സി ഗോവക്കെതിരെ ബൂട്ടുകെട്ടിയ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഫറ്റോർദ സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗോവയുടെ ജയം. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ ​േപ്ല ഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ചു. ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാലും ബ്ലാസ്റ്റേഴ്സിന് ​േപ്ല ഓഫ് ഉറപ്പിക്കാനാകില്ല.

43ാം മിനുറ്റിൽ ഇകർ ഗുരോത്ക്സേനയും 73ാം മിനുറ്റിൽ മുഹമ്മദ് യാസിറും നേടിയ ഗോളുകളാണ് ഗോവക്ക് തുണയായത്.21 മത്സരങ്ങളിൽ 42 ോപയന്റുള്ള ഗോവ രണ്ടാംസ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോൾ ഇത്രയും മത്സരങ്ങളിൽ നിന്നും 24 പോയന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ 11ാം തോൽവിയാണ് കൊമ്പൻമാർ ഏറ്റുവാങ്ങിയത്.

മത്സരത്തിലുടനീളം ഗോവ തന്നെയാണ് ആധിപത്യം പുലർത്തിയത്. ഗോവ ​​ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് ആറുതവണ ഷോട്ടുതിർത്തപ്പോൾ കേരളം ടാർഗറ്റിലേക്ക് ഒരു​ ഷോട്ട് മാത്രമാണ് ഉതിർത്തത്. ജാംഷഡ് പൂർ, മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ.

Similar Posts