< Back
Football
ഫൈനലിൽ സമാധാന സന്ദേശം പങ്കുവയ്ക്കണം; യുക്രൈൻ പ്രസിഡണ്ടിന്റെ അഭ്യർത്ഥന നിരസിച്ച് ഫിഫ
Football

ഫൈനലിൽ സമാധാന സന്ദേശം പങ്കുവയ്ക്കണം; യുക്രൈൻ പ്രസിഡണ്ടിന്റെ അഭ്യർത്ഥന നിരസിച്ച് ഫിഫ

Web Desk
|
17 Dec 2022 5:57 PM IST

ലോകകപ്പ് ഫൈനലിൽ വീഡിയോ വഴി സമാധാന സന്ദേശം നൽകാൻ അനുവദിക്കണമെന്ന സെലൻസ്‌കിയുടെ അഭ്യർത്ഥനയാണ് ഫിഫ നിരാകരിച്ചത്

ഖത്തർ ലോകകപ്പ് ഫൈനലിന് മുൻപ് ലോക സമാധാനത്തിനായി പ്രത്യേക സന്ദേശം പങ്കുവക്കണമെന്ന യുക്രൈൻ പ്രസിഡണ്ട് സെലൻസ്‌കിയുടെ അഭ്യർത്ഥന തള്ളി ഫിഫ . ഖത്തറിൽ നടക്കുന്ന ഫൈനലിന് മുന്നോടിയായി വീഡിയോയിലുടെ ആരാധാകർക്ക് മുൻപിൽ സമാധാന സന്ദേശം നൽകണമെന്ന് സെലൻസ്‌കി അഭ്യർത്ഥിച്ചിരുന്നു. യു.എസ് മാധ്യമമായ സി.എൻ.എൻ ആണിത് റിപ്പോർട്ട് ചെയ്തത്. വിഷയത്തിൽ അന്താരാഷ്ട്ര കായിക സമിതിയും യുക്രൈൻ ഭരണ കൂടവും തമ്മിലുള്ള ചർച്ചകള്‍ ഇപ്പോഴും തുടരുന്നുണ്ട്.

ഇതിന് മുൻപ് ഇസ്രായേൽ പാർലമെന്‍റ്, യുഎസ് നിയമ നിർമ്മാതാക്കൾ, ഗ്രാമി അവാർഡുകൾ, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നീ ലോക വേദികളിലും സർക്കാർ, സാംസ്കാരിക പരിപാടികളിലും യുക്രൈൻ പ്രസിഡന്റ് ഇക്കാര്യം അഭ്യർത്ഥിച്ചിരുന്നു. സീൻ പോൾ, ഡേവിഡ് ലെറ്റർമാൻ തുടങ്ങി നിരവധി മാധ്യമപ്രവർത്തകരുമായും സെലിബ്രേറ്റികളുമായും സെലെൻസ്‌കി ഇതിനു മുൻപും അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്.

യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ ടീമിനെ ടൂർണമെന്റിൽ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ യുക്രൈനെതിരെ റഷ്യൻ സൈന്യം വീണ്ടും ആക്രണം നടത്തിയിരുന്നു.

Similar Posts