< Back
Football

Football
സർക്കാർ ജോലിക്കായുള്ള ഫുട്‌ബോൾ താരങ്ങളുടെ അലച്ചിൽ അവസാനിക്കുന്നു; നിയമന മാനദണ്ഡങ്ങൾ പൊളിച്ചെഴുതാൻ തീരുമാനം
|27 Aug 2023 10:44 AM IST
രാജ്യത്തിനായി കളിച്ചിട്ടും ജോലിക്കായി കേഴുന്ന ഫുട്ബോൾ കളിക്കാരുടെ വേദന മീഡിയവൺ പുറംലോകത്തെ അറിയിച്ചിരുന്നു.
കോഴിക്കോട്: കായിക താരങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകുമെന്ന് സ്‌പോർട്‌സ് കൗൺസിൽ. ഇതിനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. രാജ്യത്തിനായി കളിച്ചിട്ടും ജോലിക്കായി കേഴുന്ന ഫുട്ബോൾ കളിക്കാരുടെ വേദന മീഡിയവൺ പുറംലോകത്തെ അറിയിച്ചിരുന്നു.
ഒന്നല്ല, ഒരുപാട് താരങ്ങൾ, അവർ അവഗണിക്കപ്പെട്ട കഥകൾ പറഞ്ഞു. ജോലിക്കായി ഓഫീസുകൾ കയറിയിറങ്ങിയ വേദന പങ്കിട്ടു. അവരിൽ അനസ് എടത്തൊടിക അടക്കമുള്ള അന്താരാഷ്ട്ര താരങ്ങൾ ഉണ്ടായിരുന്നു. മീഡിയവൺ നിരന്തരം നൽകിയ ആ വാർത്തകൾക്ക് ഫലമുണ്ടായിരിക്കുകയാണ്. താരങ്ങളുടെ ജോലിക്ക് തടസ്സമെന്തോ അത് നീക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Watch Video Report

