< Back
Football

Football
സൗഹൃദ ഫുട്‌ബോൾ മത്സരം: ജോർദാനെതിരെ ഇന്ത്യക്ക് തോൽവി
|29 May 2022 12:44 AM IST
എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോറ്റത്
ഖത്തറിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ജോർദാനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോറ്റത്. മുഹമ്മദ് അബൂസാരിഖാണ് രണ്ട് ഗോളുകളും നേടിയത്. രണ്ടാം പകുതിയിലാണ് ഗോളുകൾ വീണത്. 75 ആം മിനുട്ടിലും ഇഞ്ചുറി ടൈമിന്റെ മൂന്നാമിനുട്ടിലുമായിരുന്നു ഗോളുകൾ. മലയാളി താരം സഹൽ അബ്ദുസമദ് സ്റ്റാർട്ടിങ് ഇലവനിലുണ്ടായിരുന്നു. ആദ്യ പകുതിക്ക് ശേഷം പകരക്കാരനായാണ് ആഷിഖ് കുരുണിയൻ കളിക്കാനിറങ്ങിയത്.