< Back
Football
കേരള വനിതാ ലീഗ്;  ട്രാവന്‍കൂര്‍ റോയൽസിനെ 13 ഗോളിന് തകര്‍ത്ത് ഗോകുലം കേരള
Football

കേരള വനിതാ ലീഗ്; ട്രാവന്‍കൂര്‍ റോയൽസിനെ 13 ഗോളിന് തകര്‍ത്ത് ഗോകുലം കേരള

Web Desk
|
15 Dec 2021 8:48 PM IST

എട്ടു ഗോളുകളുമായി കളനിറഞ്ഞ മ്യാന്മാർ താരം വിൻ തെംഗി ടുൺ ആണ് ട്രാവന്‍കൂര്‍ റോയല്‍സിനെ ഇത്ര ഭീകരമായ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

കേരള വനിതാ ലീഗിലെ ആദ്യ മത്സരത്തിൽ ട്രാവന്‍കൂര്‍ റോയല്‍സിനെ തകര്‍ത്തുവിട്ട് ഗോകുലം കേരള. എതിരില്ലാത്ത 13 ഗോളിനായിരുന്നു ഗോകുലത്തിന്‍റെ വിജയം. മത്സരത്തിന്‍റെ ആദ്യപകുതിയില്‍ത്തന്നെ കളിയുടെ ചിത്രം വ്യക്തമായിരുന്നു. ആദ്യപകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ത്തന്നെ ട്രാവന്‍കൂറിനെതിരെ ഗോകുലം 10 ഗോളിന്‍റെ ലീഡ് നേടിയിരുന്നു.

എട്ടു ഗോളുകളുമായി കളനിറഞ്ഞ മ്യാന്മാർ താരം വിൻ തെംഗി ടുൺ ആണ് ട്രാവന്‍കൂര്‍ റോയല്‍സിനെ ഇത്ര ഭീകരമായ തോല്‍വിയിലേക്ക് തള്ളിവിട്ടത്. വിൻ തെംഗി തന്നെയാണ് കളിയിലെ താരം. വിസില്‍ മുഴങ്ങി കളിയുടെ ആദ്യ പത്ത് മിനുട്ടിനുള്ളില്‍ തന്നെ രണ്ട് ഗോളുകള്‍ വിൻ തെംഗി സ്കോര്‍ ചെയ്തിരുന്നു. 2, 5, 23, 25, 30, 44, 77, 80 മിനുട്ടുകളിൽ ആയിരുന്നു വിൻ തെംഗിയുടെ ഗോളുകൾ. എൽ ഷദയി, ജ്യോതി എന്നിവർ ഇരട്ട ഗോളുകളും മാനസ ഒരു ഗോളും നേടി. ട്രാവന്‍കൂര്‍ റോയല്‍സിന്‍റെ ലീഗിലെ ആദ്യ തോൽവി ആണിത്.

Similar Posts