< Back
Football
ഐഎഫ്എ ഷീൽഡ് ട്രോഫി; രണ്ടാം മത്സരത്തിൽ ഗോകുലത്തിന് സമനില
Football

ഐഎഫ്എ ഷീൽഡ് ട്രോഫി; രണ്ടാം മത്സരത്തിൽ ഗോകുലത്തിന് സമനില

Web Desk
|
29 Nov 2021 9:05 PM IST

ഇരുടീമുകളും ഓരോ ഗോൾ വീതം നേടി

ഐഎഫ്എ ഷീൽഡ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഗോകുലം എഫ്സിക്ക് സമനില. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ബിഎസ്എസ് സ്പോർടിങ് ആണ് ഗോകുലത്തെ സമനിലയിൽ പിടിച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

42-ാം മിനിറ്റിൽ ഗോകുലത്തിന്റെ പിഴവിൽ നിന്നാണ് ബിഎസ്എസ് ലീഡെടുത്തത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഗോകുലത്തിന് സമനില കണ്ടെത്താനായി. ഗോകുലത്തിന്റെ ഘാന സ്ട്രൈക്കർ റഹീം ഒസുമാനുവാണ് ഗോൾ നേടിയത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കിദ്ദെർപുരിന് എതിരെ വൻ വിജയം നേടിയിരുന്നു. എതിരില്ലാത്ത ഏഴു ഗോളിനായിരുന്നു വിജയം. ഇനി ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരത്തിൽ കിദ്ദെർപുരും ബിഎസ്എസ് സ്പോർട്ടിങും മത്സരിക്കും.

Similar Posts