< Back
Football
പോർച്ചുഗലിന് പിന്നാലെ ഗ്രൂപ്പ് എച്ചിൽ നിന്ന് പ്രീക്വാർട്ടറിൽ ആര്? ഇന്നറിയാം
Football

പോർച്ചുഗലിന് പിന്നാലെ ഗ്രൂപ്പ് എച്ചിൽ നിന്ന് പ്രീക്വാർട്ടറിൽ ആര്? ഇന്നറിയാം

Web Desk
|
2 Dec 2022 7:14 AM IST

നിർണായക മത്സരങ്ങളിൽ ദക്ഷിണ കൊറിയ പോർച്ചുഗലിനെയും ഘാന യുറുഗ്വായെയും നേരിടും

പോർച്ചുഗലിന് പിന്നാലെ ഗ്രൂപ്പ് എച്ചിൽ നിന്ന് പ്രീക്വാർട്ടറിൽ എത്തുന്നവരെ ഇന്നറിയാം. നിർണായക മത്സരങ്ങളിൽ ദക്ഷിണ കൊറിയ പോർച്ചുഗലിനെയും ഘാന യുറുഗ്വായെയും നേരിടും. മൂന്ന് ജയങ്ങളുമായി മുന്നേറാനാവും പറങ്കിപ്പട ശ്രമിക്കുക.

ഘാനയെയും യുറുഗ്വായെയും വീഴ്ത്തിക്കഴിഞ്ഞു പോർച്ചുഗൽ. ഇനി മുന്നിൽ ദക്ഷിണ കൊറിയ. കുറിയ പാസുകളുമായി വേഗത്തിൽ മുന്നേറുന്ന കൊറിയയെയും കടക്കണം. ഒപ്പം ഒരു കണക്കും ബാക്കിയുണ്ട്. 20 വർഷങ്ങൾക്ക് മുൻപ് ലോകവേദിയിൽ കൊറിയയോട് ഏറ്റുവാങ്ങേണ്ടിവന്ന പരാജയത്തിന്റെ കണക്ക്. അത് തീർത്താൽ ഗ്രൂപ്പിലെ ചാമ്പ്യൻപട്ടം അരക്കിട്ടുറപ്പിക്കാം.

കൊറിയക്ക് മറ്റു വഴികളില്ല പറങ്കികളെ തോൽപ്പിക്കുകയല്ലാതെ. തോൽവിയോ സമനിലയോ പുറത്തേക്കുള്ള വഴിതുറക്കും. പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഘാനയാണ്. നിലവിൽ മൂന്ന് പോയിന്റുമായി രണ്ടാമത്. യുറുഗ്വായെ സമനിലയിൽ തളച്ചാലൊ ജയിച്ചാലൊ ആഫ്രിക്കൻ ടീമിന് മുന്നേറാം. തോൽവി മടക്ക ടിക്കറ്റാണ്. ഇനി യുറുഗ്വായുടെ കാര്യം. അവർക്ക് ജയിക്കണം. ഒപ്പം ദക്ഷിണ കൊറിയ ജയിക്കാതിരിക്കുകയും വേണം. കൊറിയയും യുറുഗ്വായും ജയിച്ചാൽ ഗോൾ വ്യത്യാസം രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കും. ഇന്ത്യൻ സമയം രാത്രി 8.30നാണ് രണ്ട് മത്സരങ്ങളും.

Similar Posts