< Back
Football
അടിയും തിരിച്ചടിയും ഫ്രീകിക്കിലൂടെ... ത്രില്ലിങ് ലൂസേഴ്‌സ് ഫൈനൽ
Football

അടിയും തിരിച്ചടിയും ഫ്രീകിക്കിലൂടെ... ത്രില്ലിങ് ലൂസേഴ്‌സ് ഫൈനൽ

Web Desk
|
17 Dec 2022 9:13 PM IST

അഷ്‌റഫ് ദാരിയിലൂടെ ഗോൾമടക്കി മൊറോക്കോ മത്സരത്തിലേക്ക് തിരിച്ചെത്തി

ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പേരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനിലയിൽ. 7ാം മിനുറ്റിൽ ഗ്വാർഡിയോളിലൂടെ ക്രൊയേഷ്യയാണ് മുന്നിലെത്തിയത്. എന്നാൽ വെറും 2 മിനുറ്റ് മാത്രമായിരുന്നു ആ ലീഡിന്റെ ആയുസ്. അഷ്‌റഫ് ദാരിയിലൂടെ ഗോൾമടക്കി മൊറോക്കോ മത്സരത്തിലേക്ക് തിരിച്ചെത്തി.

ഏഴാം മിനിറ്റിൽ ബോക്സിലേക്ക് വന്ന ഫ്രീ കിക്ക് ഇവാൻ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാർഡിയോളിന് മറിച്ച് നൽകുകയായിരുന്നു. മുന്നോട്ടുചാടി തകർപ്പനൊരു ഹെഡറിലൂടെ ഗ്വാർഡിയോൾ ആ പന്ത് വലയിലെത്തിക്കുകയായിരുന്നു. മൊറോക്കോ കീപ്പർ യാസിൻ ബോനു ചാടിനോക്കിയെങ്കിലും തട്ടിയകറ്റാൻ സാധിച്ചില്ല.

എന്നാൽ, വെറും 112 സെക്കന്റ് മാത്രമായിരുന്നു ക്രൊയേഷ്യൻ ലീഡിന്റെ ആയുസ്. സിയേഷ് എടുത്ത ഫ്രീകിക്ക് ക്രൊയേഷ്യൻ മതിലിൽ തട്ടി അഷ്‌റഫ് ദാരിമിയിലേക്ക് എത്തുകയായിരുന്നു. ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാക്കോവിച്ചിനെ മറികടന്ന് ദാരി ബോൾ വലയിലെത്തിച്ചു. സ്‌കോർ 1-1.

Related Tags :
Similar Posts