< Back
Football
ബാഴ്‌സയെ പരിശീലിപ്പിക്കാന്‍ സാവി എത്തുന്നു?; കൂമാന്‍ പുറത്തേക്ക്!
Football

ബാഴ്‌സയെ പരിശീലിപ്പിക്കാന്‍ സാവി എത്തുന്നു?; കൂമാന്‍ പുറത്തേക്ക്!

Web Desk
|
10 Oct 2021 8:02 PM IST

കഴിഞ്ഞ ആഗസ്റ്റില്‍ കൂമാന്‍ ബാര്‍സയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്നതിന് മുമ്പ് കറ്റാലിയന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചവരില്‍ മുന്‍നിരയില്‍ സാവി ഉണ്ടായിരുന്നു

ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് എത്തുമെന്ന് സൂചന. റൊണാള്‍ഡ് കൂമാന്റെ കീഴിലെ ബാഴ്‌സയുടെ മോശം പ്രകടനം ചര്‍ച്ചയാകുന്നതിനിടെയാണ് സാവിയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.

കഴിഞ്ഞ ആഗസ്റ്റില്‍ കൂമാന്‍ ബാര്‍സയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്നതിന് മുമ്പ് കറ്റാലിയന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചവരില്‍ മുന്‍നിരയില്‍ സാവി ഉണ്ടായിരുന്നു.2015 ല്‍ ബാര്‍സ വിട്ടതിന് ശേഷം 2019 വരെ ഖത്തര്‍ ക്ലബായ അല്‍- സദില്‍ സാവി കളിച്ചിരുന്നു. 2019 മുതല്‍ അല്‍-സദ് ടീമിന്റെ പരിശീലകനാണ് സാവി. സാവിക്ക് കീഴില്‍ നിരവധി പ്രാദേശിക കിരീടങ്ങള്‍ ടീം നേടിയിരുന്നു.

എവിടെ നിന്ന് ഓഫറുകള്‍ വന്നാലും അത് പരിഗണിക്കുമെന്നും, നല്ല തീരുമാനത്തിലെത്തുമെന്നും സാവി ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബാഴ്‌സയ്ക്കായി 505 മത്സരങ്ങള്‍ കളിച്ച സാവി 58 ഗോളുകള്‍ നേടിയിട്ടുണ്ട്.

അതേസമയം, ബാഴ്‌സലോണയുടെ മോശം പ്രകടനം തുടരുകയാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ലാലിഗയില്‍ ഒമ്പതാം സ്ഥാനത്താണ് ബാഴ്‌സ. ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച രണ്ടു മത്സരങ്ങളിലും ദയനീയ തോല്‍വി ബാഴ്‌സ ഏറ്റുവാങ്ങിയിരുന്നു.

Related Tags :
Similar Posts