< Back
Football

Football
ഇന്ത്യ അണ്ടർ 23 ടീം പ്രഖ്യാപിച്ചു; ടീമിൽ അഞ്ചു മലയാളികൾ
|8 Oct 2025 2:54 PM IST
ന്യു ഡൽഹി: ഇന്തോനേഷ്യക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യ അണ്ടർ 23 ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മലയാളി താരങ്ങളടക്കം 23 അംഗ സംഘത്തെയാണ് പ്രഖ്യാപിചച്ചത്. നൗഷാദ് മൂസയാണ് ടീമിന്റെ പരിശീലകൻ.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് സഹീഫ്, വിബിൻ മോഹനൻ, മുഹമ്മദ് ഐമൻ, ശ്രീക്കുട്ടൻ എംഎസ്, പഞ്ചാബ് താരം മുഹമ്മദ് സുഹൈലുമാണ് ടീമിലിടം പിടിച്ച മലയാളി താരങ്ങൾ. ബംഗളുരുവിൽ വെച്ച് നടന്ന പരിശീലന ക്യാമ്പിനോടുവിൽ ബുധനാഴ്ച ഇന്ത്യൻ സംഘം ജക്കാർത്തയിൽ എത്തി. ഒക്ടോബർ 10നും 12നും ജക്കാർത്തയിലെ ഗെലോറ ബാങ് കാർണോ മദ്യാ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.