< Back
Football

Football
അണ്ടർ 20 വനിത ഏഷ്യൻ കപ്പ് യോഗ്യത മത്സരം ; തുർക്ക്മെനിസ്താനെ തകർത്ത് ഇന്ത്യ
|9 Aug 2025 10:24 AM IST
ഫിഫ റാങ്കിങ്ങിൽ 7 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 63 ആം റാങ്കിലെത്തി ഇന്ത്യ
ബർമ : അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ തുർക്ക്മെനിസ്താനെ തകർത്ത് ഇന്ത്യൻ വനിതകൾ. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ടീമിന്റെ ജയം. ജയത്തോടെ നാല് പോയിന്റുമായി ഇന്ത്യ ഗ്രൂപ് ഡിയിൽ ഒന്നാമതെത്തി. ആതിഥേയരായ മ്യാൻമാറിനെതിരായ അവസാന മത്സരം ജയിച്ചാൽ ഇന്ത്യക്ക് തായ്‌ലൻഡിൽ വെച്ച് നടക്കുന്ന ടൂർണമെന്റിന് യോഗ്യത ഉറപ്പിക്കാം.
ക്യാപ്റ്റൻ ശുഭാംഗി സിംഗിന്റെ ഇരട്ട ഗോൾ ബലത്തിൽ ആദ്യ പകുതിയിൽ അഞ്ച് ഗോൾ ലീഡെടുത്ത ഇന്ത്യ രണ്ടാം പകുതിക്കിറങ്ങും മുമ്പേ വിജയം ഉറപ്പിച്ചിരുന്നു. സുലാജന റൗൾ, സിബാനി ദേവി, തോബിസാന ചാനു, പൂജ എന്നിവരാണ് ബാക്കി ഗോളുകൾ നേടിയത്.
ജയത്തോടെ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 7 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 63 ആം റാങ്കിലെത്തി. 2023 ആഗസറ്റിൽ 61 ആം റാങ്കിലെത്തിയതിന് ശേഷമുള്ള ഏറ്റവും മികച്ച റാങ്കിങ്ങാണിത്.