< Back
Football

Football
ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനായുള്ള ഇന്ത്യൻ ടീം;സുനിൽ ഛേത്രി പുറത്ത്
|5 Nov 2025 11:55 PM IST
നവംബർ 18 ന് ധാക്കയിൽ വെച്ച് ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടാൻ പോവുന്നത്
ന്യൂ ഡൽഹി: ഏഷ്യ കപ്പ് 2027 യോഗ്യതാ മത്സരത്തിനായുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഖാലിദ് ജമീൽ. നവംബർ 18 ന് ധാക്കയിൽ വെച്ച് ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടാൻ പോവുന്നത്
ടീമിലെ സ്ഥിരം സാന്നിധ്യമായ സുനിൽ ഛേത്രി, സഹൽ അബ്ദുൾ സമദ്, ലിസ്റ്റൺ കൊളാകോ എന്നിവർ ടീമിൽ ഉൾപ്പെട്ടിട്ടില്ല. സിംഗപ്പൂരിന് എതിരെ കളിച്ച 23 അംഗ സ്ക്വാഡിൽ നിന്ന് 13 പേർ മാത്രമാണ് ഇന്ന് പ്രഖ്യാപിച്ച സ്ക്വാഡിൽ ഉള്ളത്. മുന്നേറ്റനിര താരമായ ഇർഫാൻ യാദ്വാദ്, മധ്യനിരയിലെ താരങ്ങളായ ആഷിഖ് കരുണിയൻ, സുരേഷ് സിംഗ് പ്രതിരോധതാരം ബികാഷ് യുംനാം എന്നിവർ ടീമിലുണ്ട്. ഈ ആഴ്ച്ച പ്രഖ്യാപിച്ച അണ്ടർ23 ടീമിലുള്ള മുഹമ്മദ് സനാൻ സീനിയർ ടീമിലും ഉൾപ്പെട്ടിട്ടുണ്ട്. താരം സീനിയർ ടീമിനൊപ്പം ചേരും.