< Back
Football
സഹലിന്റെ ഗോളിൽ ഇന്ത്യ; അഫ്ഗാനെതിരെ തകർപ്പൻ ജയം
Football

സഹലിന്റെ ഗോളിൽ ഇന്ത്യ; അഫ്ഗാനെതിരെ തകർപ്പൻ ജയം

Web Desk
|
11 Jun 2022 10:50 PM IST

86ാം മിനുറ്റിൽ മലയാളി താരം ആഷിഖ് കുരുണിയനിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി അതിമനോഹരമായി അഫ്ഗാൻ വലയിലെത്തിച്ചു

കൊൽക്കത്ത: ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യ. ക്യാപ്റ്റൻ സുനിൽ ഛേത്രിയും മലയാളി താരമായ സഹൽ അബ്ദുൽ സമദുമാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചായിരുന്നു ഇരു ടീമുകളും കളിച്ചത്. നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ രണ്ട് ടീമിനും ലഭിച്ചെങ്കിലും ഗോളുകൾ പിറന്നില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.

86ാം മിനുറ്റിൽ മലയാളി താരം ആഷിഖ് കുരുണിയനിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി അതിമനോഹരമായി അഫ്ഗാൻ വലയിലെത്തിച്ചു. എന്നാൽ ഇന്ത്യയുടെ ആഹ്ലാദത്തിന് രണ്ട് മിനിറ്റ് മാത്രമായിരുന്നു ആയുസ്. 88ാം മിനുറ്റിൽ ലഭിച്ച കോർണർ അഫ്ഗാൻ താരം സുബൈർ അമീരി ഇന്ത്യ ഗോൾകീപ്പർ ഗുർപ്രീതിന് യാതൊരു അവസരവും നൽകാതെ വലയിലെത്തിച്ചു.

എന്നാൽ, ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പകരക്കാരനായി എത്തിയ സഹൽ അധിക സമയത്ത് ഇന്ത്യയുടെ വിജയഗോൾ നേടി. ആഷിഖ് കുരുണിയനിന്റെ അതിമനോഹരമായ പാസ് കൃത്യമായി സഹൽ ഫിനിഷ് ചെയ്യുകയായിരുന്നു. ജയത്തോടെ രണ്ട് കളികളിൽ നിന്ന് ആറുപോയിന്റുമായി ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

Similar Posts