< Back
Football
മെസ്സി കളിച്ച പുല്ലിന് വില 67,000 രൂപ; ഇന്റർ മയാമി സ്റ്റേഡിയം ടർഫ് വിൽപ്പനക്ക്
Football

മെസ്സി കളിച്ച പുല്ലിന് വില 67,000 രൂപ; ഇന്റർ മയാമി സ്റ്റേഡിയം ടർഫ് വിൽപ്പനക്ക്

Sports Desk
|
22 Dec 2025 11:10 PM IST

മയാമി: ഇന്റർ മയമിയുടെ ചേസ് ഫീൽഡ് സ്റ്റേഡിയം ടർഫ് വിൽപ്പനക്ക്. അടുത്ത വർഷം മുതൽ പുതിയ സ്റ്റേഡിയമായ ഫ്രീഡം പാർക്കിലേക്ക് മാറാനിരിക്കെയാണ് പഴയ സ്റ്റേഡിയം ടർഫ് വിൽക്കുന്നത്. കീ ചെയിൻ മുതൽ വലിയ ഡിസ്പ്ലേ ബോക്സുകൾ വരെ മയാമി വിൽപ്പനക്ക് വെച്ചിട്ടുണ്ട്. ഈ വർഷം ചരിത്രത്തിൽ ആദ്യമായി എംഎൽസി കപ്പ് സ്വന്തമാക്കിയതും ഇതേ സ്റ്റേഡിയത്തിൽ വെച്ചാണ്.

2018 ൽ രൂപീകൃതമായതിന് ശേഷം 2020 മുതലാണ് ഇന്റർ മയാമി ചെസ് ഫീൽഡ് സ്റ്റേഡിയത്തിൽ കളിക്കാൻ തുടങ്ങിയത്. അടുത്ത വർഷം മുതൽ ഫ്രീഡം പാർക്ക് എന്ന് പേരുള്ള പുതിയ സ്റ്റേഡിയത്തിലാകയും ഇന്റർ മയാമി കളിക്കുക. വരാനിരിക്കുന്ന ലോകകപ്പ് വേദികൂടിയാണ് ഫ്രീഡം പാർക്ക്. ചേസ് ഫീൽഡ് സ്റ്റേഡിയത്തിന്റെ ടർഫിന് 4000 രൂപ മുതൽ 67,000 രൂപ വരേയാണ് വിലയിട്ടിരിക്കുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് സെയിൽ ആരംഭിച്ചത്. കീ ചെയിൻ രൂപത്തിലും അതേപോലെ അക്രെയ്‌ലിക് ബോക്സുകളിലും ടർഫ് വിൽപനക്കായി വെച്ചിട്ടുണ്ട്. 'ടേയ്ക് എ പീസ് ഓഫ് ഓ.ജി വിത്ത് യു' എന്ന ടാഗ് ലൈനോടെ വേണ്ടവർക്ക് പ്രീ ഓർഡർ ചെയ്യാം എന്ന് പറഞ്ഞാതാണ് ഇന്റർ മയാമി വെബ്സൈറ്റിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വില്പന ആരംഭിച്ചത്.

Similar Posts