< Back
Football
inter milan enters champion league final
Football

ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

Web Desk
|
17 May 2023 6:48 AM IST

ഇരുപാദങ്ങളിലുമായി എ.സി മിലാനെ 3-0ന് തകർത്താണ് ഇന്റർ മിലാന്റെ ഫൈനൽ പ്രവേശനം.

മിലാൻ ഡർബിയിൽ ഇരുപാദങ്ങളിലുമായി എ.സി മിലാനെ 3-0ന് തകർത്ത് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. ആദ്യപാദത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. രണ്ടാംപാദത്തിൽ ഒരു ഗോളിനാണ് ഇന്ററിന്റെ ജയം.

ആദ്യ പകുതിയിൽ ഇന്റർ മിലാൻ നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒനാന വൻമതിലായി മുന്നിൽനിന്നു. രണ്ടാം പകുതിയിലാണ് ഇന്ററിനെ ഫൈനലിലെത്തിച്ച ഗോൾ പിറന്നത്. 74-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് ആണ് ഗോൾ നേടിയത്.

2010-ലാണ് ഇന്റർ മിലാൻ അവസാനമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്. ഇന്ന് കിരീടവും അവർക്കായിരുന്നു. നാളെ പുലർച്ചെ നടക്കുന്ന റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ വിജയികളെയാണ് ഇന്റർ മിലാൻ ഫൈനലിൽ നേരിടുക. ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.

Similar Posts