< Back
Football
കായിക പ്രേമികളെ ആവേശത്തിലാഴ്ത്താൻ ഐഎസ്എല്ലും:  ആദ്യ മത്സരം നാളെ, ബ്ലാസ്‌റ്റേഴ്‌സ് കളത്തിൽ
Football

കായിക പ്രേമികളെ ആവേശത്തിലാഴ്ത്താൻ ഐഎസ്എല്ലും: ആദ്യ മത്സരം നാളെ, ബ്ലാസ്‌റ്റേഴ്‌സ് കളത്തിൽ

Web Desk
|
18 Nov 2021 6:34 AM IST

ഇന്ത്യൻ കളിക്കാർക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇത്തവണ ഐ എസ് എൽ മുന്നോട്ടുവെയ്ക്കുന്നു. അതിനാൽ ഒരു ടീമിൽ പരമാവധി ആറ് വിദേശ കളിക്കാർ മാത്രമാണുണ്ടാവുക.

ഐ.പി.എൽ ക്രിക്കറ്റിനും ടി20 ലോകകപ്പിനും ശേഷം ഇനി കായികപ്രേമികളെ ആവേശത്തിലാഴ്ത്താൻ എത്തുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിന്റെ 8–ാം സീസൺ. വെള്ളിയാഴ്ച രാത്രി കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തോടെ ആവേശത്തിനു കിക്കോഫാകും.

കോവിഡ് നിയന്ത്രണമുള്ളതിനാൽ അലകടലായി മറിയുന്ന സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാൻ ടീമുകൾക്കാകില്ല. ഗോവ മാത്രമാണ് മത്സരവേദി. ഗോവയിലെ ഫറ്റോർദ സ്റ്റേഡിയം , ബാംബോലിം സ്റ്റേഡിയം തിലക് മൈതാനം എന്നിവിടങ്ങളിലായി സൂപ്പർ ലീഗിന്റെ ആവേശം ചുരുങ്ങും. ഇന്ത്യൻ കളിക്കാർക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇത്തവണ ഐ. എസ്. എൽ മുന്നോട്ടുവെയ്ക്കുന്നു. അതിനാൽ ഒരു ടീമിൽ പരമാവധി ആറ് വിദേശ കളിക്കാർ മാത്രമാണുണ്ടാവുക.

നാല് വിദേശ താരങ്ങൾ മാത്രമേ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകൂ. ഒരാൾ ഏഷ്യൻ ഫുട്ബാേൾ കോൺഫെഡറേഷനിൽ നിന്നുള്ള താരമായിരിക്കും. വൈകീട്ട് 7:30നാണ്‌ മത്സരങ്ങൾ. ശനിയാഴ്ച രണ്ട് മത്സരങ്ങൾ വീതം നടക്കും. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ മുംബൈ സിറ്റി, എടികെ, ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ഹൈദരാബാദ്‌ എഫ്‌സി, എഫ്‌സി ഗോവ, നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌, ഒഡിഷ എഫ്‌സി, ഈസ്റ്റ്‌ ബംഗാൾ, ജംഷഡ്പുർ എഫ്‌സി ടീമുകളാണ്‌ ലീഗിൽ. പുതിയ പരിശീലകൻ ഇവാൻ വുകാമനോവിച്ചിനുകീഴിലാണ്‌ കന്നിക്കിരീടം തേടി ബ്ലാസ്‌റ്റേഴ്‌സ്‌ എത്തുന്നത്‌.

Similar Posts