< Back
Football
ഐഎസ്എൽ; നോർത്ത്ഈസ്റ്റിനെതിരെ ചെന്നൈയ്ക്ക് ജയം
Football

ഐഎസ്എൽ; നോർത്ത്ഈസ്റ്റിനെതിരെ ചെന്നൈയ്ക്ക് ജയം

Web Desk
|
29 Nov 2021 9:48 PM IST

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർത്ത്ഈസ്റ്റിനെ അവർ പരാജയപ്പെടുത്തിയത്

ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയെൻ എഫ്‌സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർത്ത്ഈസ്റ്റിനെ അവർ പരാജയപ്പെടുത്തിയത്.

ചെന്നൈയ്ക്കായി ചാങ്‌തെയും അനിരുഥ് താപയും വലകുലുക്കിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആശ്വാസഗോൾ ചെന്നൈയുടെ ഗോൾകീപ്പർ വിശാൽ കെയ്ത്തിന്റെ സെൽഫ്‌ഗോളായിരുന്നു.

ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്താണ്. അതേസമയം, തോൽവിയോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുള്ള നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

Related Tags :
Similar Posts