< Back
Football
കൊൽക്കത്തൻ നാട്ടങ്കം ജയിച്ച് മോഹൻബഗാൻ; ഐഎസ്എലിൽ തലപ്പത്ത്
Football

കൊൽക്കത്തൻ നാട്ടങ്കം ജയിച്ച് മോഹൻബഗാൻ; ഐഎസ്എലിൽ തലപ്പത്ത്

Web Desk
|
10 March 2024 10:50 PM IST

ബുധനാഴ്ച കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് അടുത്ത മത്സരം.

കൊൽത്തത്ത: ഐഎസ്എൽ കൊൽക്കത്തൻ ഡർബിയിൽ ഈസ്റ്റ്ബംഗാളിനെ കീഴടക്കി മോഹൻ ബഗാൻ. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബഗാൻ ജയിച്ചു കയറിയത്. ആദ്യ പകുതിയിലാണ് മൂന്നു ഗോളും നേടിയത്. ജേസൻ കമ്മിങ്‌സ്(27), ലിസ്റ്റൻ കൊളാസോ (36),ദിമിത്രി പെട്രാറ്റോസ് (45+3) എന്നിവർ സന്ദർശകർക്കായി ലക്ഷ്യം കണ്ടു. സാൾ ക്രെസ്‌പോയിലൂടെ(53) ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ നേടി. ജയത്തോടെ പോയന്റ് ടേബിളിൽ മോഹൻ ബഗാൻ ഒന്നാമതെത്തി.

മത്സരത്തിലുടനീളം ഈസ്റ്റ് ബംഗാളിനെതിരെ ആധിപത്യം പുലർത്തിയ ബഗാൻ ഡർബിയിലെ തോൽവിയറിയാത്ത റെക്കോർഡും നിലനിർത്തി. ഏഴ് തവണ ഇരുവരും ഏറ്റുമുട്ടിയതിൽ ആറുതവണ ജയവും ഒരുതവണ സമനിലയുമാണ് ബഗാൻ സ്വന്തമാക്കിയത്.

നിലവിൽ പോയന്റ് ടേബിളിൽ 17 കളിയിൽ 36 പോയന്റുമായാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്. ഐഎസ്എൽ പ്ലേഓഫും ഉറപ്പിച്ചു. 18 പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ പത്താമതും. ബുധനാഴ്ച കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് അടുത്ത മത്സരം.

Similar Posts